ആക്‌റ്റിനോഡാഫ്‌നെ അങ്കുസ്റ്റിഫോളിയ (Blume) Nees - ലോറേസി

Synonym : ലിറ്റ്‌സിയ അങ്കുസ്റ്റിഫോളിയ ബ്ലൂം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമുളള പുറംതൊലി.
Branches and Branchlets : തുരുമ്പന്‍ രോമിലമായ, ഉരുണ്ട ഇളംഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌, ഉപതരംഗിതമാണ്‌; തുമ്പന്‍ രോമിലമായ, ഉരുണ്ട ഇലഞെട്ടിന്‌ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 12 സെ.മീ മുതല്‍ 27 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 6.5 സെ.മീ വരെ വീതിയും, വീതികുറഞ്ഞ-ദീര്‍ഘവൃത്തം തൊട്ട്‌ അപകുന്താകാരംവരെയാകാം, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം ആപ്പാകാരം തൊട്ട്‌ നിശിതം വരെയാകാം, അരികുകള്‍ തരംഗിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, നീലരാശിയുളളതാണ്‌, ഇളതായിരിക്കുമ്പോള്‍ ഫള്‍വസ്‌ രോമിലമാണ്‌, പിന്നീട്‌ കീഴെ മുഖ്യസിരയൊഴികെ അരോമിലമാണ്‌; മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യസിര; 7 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; അത്ര പ്രകടമല്ലാത്ത, ഏതാണ്ട്‌, അടുത്ത തിരശ്‌ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; പെണ്‍പൂക്കള്‍, കുറിയ തണ്ടുളള ഛത്രമഞ്‌ജരികളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 1 സെ.മീ കുറുകേയുളള, ഗോളാകാര ബെറിയാണ്‌.

Ecology :

1400 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-മധ്യസഹ്യാദ്രിയിലും തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും വളരുന്നു.

Literatures :

Wall., Pl. As. Rar. 3: 31. 1832; Saldanha, Fl. Karnataka 2: 56. 1996.

Top of the Page