ആക്‌റ്റിനോഡാഫ്‌നെ മലബാറിക്ക Balkr. - ലോറേസി

Synonym : ആക്‌റ്റിനോഡാഫ്‌നെ ഹിര്‍സൂട്ട ജെ. ഹൂക്കര്‍.

Vernacular names : Malayalam: കമ്പിളിവിരിഞ്ഞി, മലവിരിഞ്ഞി, നെയാരം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : തുരുമ്പന്‍ രോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവാണ്‌, ഉപതരംഗിതവും, ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടിരിക്കുന്നുതുമായ ഘടനയുളള, നനുത്ത രോമിലമായ ഇലഞെട്ടിന്‌ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 8.5 സെ.മീ മുതല്‍ 21 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്താകൃതിയുമാണ്‌; കൂര്‍ത്ത നിശിതമായ-ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതാകാര-ആപ്പാകാരമാണ്‌, അവിഭജിതമായ അരികുകള്‍, ഉപചര്‍മ്മില പ്രകൃതം, തിളങ്ങുന്ന മുകള്‍ഭാഗം, കീഴെ തുരുമ്പന്‍ രോമിലവും നീലരാശി കലര്‍ന്നതുമാണ്‌, മുകളില്‍ അരോമിലമാണ്‌; മുഖ്യസിര മുകളില്‍ ഒരല്‍പ്പം ഉയര്‍ന്നതാണ്‌; 8 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍ ഏറെ പ്രമുഖമല്ലാത്ത, അടുത്ത, ഏതാണ്ട്‌ തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കുറിയ തണ്ടുളള കൂട്ടങ്ങളിലുണ്ടാകുന്ന ഏകലിംഗികളായ പൂക്കള്‍, ഡയീഷ്യസുമാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, പരിദളക്കകപ്പിനകത്തിരിക്കുന്ന, മൂക്കുമ്പോള്‍ കറുപ്പാകുന്ന ഗോളാകാര ബെറിയാണ്‌.

Ecology :

1000 മീറ്റര്‍ വരെ താഴ്‌ന്നതും ഇടത്തരം ഉയരമുളളതുമായ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

J. Bombay Nat. Hist. Soc. 63: 329. 1967; Gamble, Fl. Madras 2: 1231. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 394. 2004; Saldanha, Fl. Karnataka 1: 58. 1984.

Top of the Page