അഗ്ലയ ബാര്‍ബെറി Gamble - മീലിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ചെറുതായി വപ്രമൂലമുള്ള, 25 മീറ്റര്‍ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : ശ്വസന രന്ധ്രങ്ങളുള്ള, അടര്‍ന്നിളകുന്ന, ചുവപ്പുകലര്‍ന്ന തവിട്ട്‌ നിറമുള്ള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌ കലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : കനത്തില്‍ പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞ, നേര്‍ത്ത, ഇളം ഉപശാഖകള്‍.
Leaves : ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയ അസമപിച്ഛക ബഹുപത്രങ്ങളാണ്‌; പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞതും, കോണുള്ളതുമായ, മുഖ്യാക്ഷത്തിന്‌ 4.5 സെ.മീ മുതല്‍ 7 സെ.മീ വരെ നീളം; ചാലുള്ള പത്രകഞെട്ടിന്‌ 0.4 സെ.മീ മുതല്‍ 1 സെ.മീ വരെ നീളമുണ്ട്‌; സാധാരണയായി അറ്റത്തുള്ള ഒരെണ്ണത്തിന്‌ മറ്റുള്ളവയേക്കാള്‍ നീളമുണ്ടാകും; ഒരെണ്ണം അഗ്രത്തായിരിക്കുന്ന, 2 മുതല്‍ 3 വരെയുള്ള സമ്മുഖമോ ഉപസമ്മുഖമോ ജോഡികളായുള്ള പത്രകങ്ങള്‍, പത്രകഫലകത്തിന്‌ 6 സെ.മീ മുതല്‍ 12 സെ.മീ വരെ നീളവും 2.4 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരമോ ദീര്‍ഘവൃത്താകാര-അണ്‌ഡാകാരമോ ആണ്‌, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രം തൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതമോ ചിലപ്പോള്‍ ലഘുവായി അസമമോ ആണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, കീഴെ കനത്തില്‍ സൂക്ഷ്‌മമായ, പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞതാണ്‌, മുകളില്‍ മിനുസമാണ്‌; മുഖ്യസിര ലഘുവായി ഉയര്‍ന്നതാണ്‌; 6 മുതല്‍ 12 വരെ ജോഡി, നേര്‍ത്ത, ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വീതിയേറിയ ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞ പൂങ്കുലകള്‍ കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ പാനിക്കിളുകളാണ്‌.
Fruit and Seed : ഓരോ അറയിലും ഓരോ വിത്തുവീതമുള്ള, 3 അറകളുള്ള കായ, ഉണങ്ങുമ്പോള്‍ നീളത്തില്‍ ചുളിവുകളുള്ള, കുഴിഞ്ഞ അഗ്രമുള്ള, 2.5 സെ.മീ നീളമുള്ള, ഉപഗോളാകാരമോ അസമമോ ആയ ബെറിയാണ്‌.

Ecology :

900 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ സാധാരണ ഉപമേലാപ്പ്‌ മരങ്ങളാണിവ.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Kew Bull. 1915: 346. 1915; Gamble, Fl. Madras 1: 180. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 87. 2004.

Top of the Page