അഗ്ലയ ബോഡില്ലോണി Gamble - മീലിയേസി

Synonym : അഗ്ലയ ഇലയാഗ്നോയിഡിയ (ജസ്സ്‌.) ബെന്തം വറൈറ്റി ബോഡില്ലോണി (ഗാംബിള്‍) നായര്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുള്ള, തവിട്ട്‌ നിറത്തിലുള്ള പുറംതൊലി; വെട്ട്‌പാടിന്‌ വെളുത്ത വരകളുള്ള ചുവപ്പുകലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : കനത്തില്‍, ഓറഞ്ച്‌ കലര്‍ന്ന തവിട്ട്‌ നിറത്തിലുള്ള, പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞ, ദൃഢമായതും ഉരുണ്ടതുമായ ഉപശാഖകള്‍.
Leaves : ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ, അസമപിച്ഛക, ബഹുപത്രങ്ങള്‍; പരുക്കന്‍ ശല്‌ക്കിതമായ, മുഖ്യാക്ഷത്തിന്‌ 5.5 സെ.മീ മുതല്‍ 8 സെ.മീ വരെ നീളം; പത്രക ഞെട്ടിന്‌ 1 സെ.മീ മുതല്‍ 2 സെ.മീ വരെ നീളം; 6 പത്രകങ്ങള്‍ സമ്മുഖ ജോഡികളായും അറ്റത്തേക്ക്‌ ഒറ്റയായും കാണുന്നു, പത്രകഫലകത്തിന്‌ 6 സെ.മീ മുതല്‍ 14 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി വീതി കുറഞ്ഞ ദീര്‍ഘവൃത്തീയ-അപകുന്താകൃതിയുമാണ്‌, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ദീര്‍ഘാഗ്രമാണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, അരികുകള്‍, ഉണങ്ങുമ്പോഴെങ്കിലും, പിന്നാക്കം മടങ്ങിയതാണ്‌, കീഴെ, കനത്തില്‍ ഓറഞ്ച്‌-തവിട്ട്‌ നിറത്തിലുള്ള പരുക്കന്‍ രോമങ്ങള്‍ നിറഞ്ഞതാണ്‌, മുകളില്‍ ഏതാണ്ട്‌ അരോമിലമാണ്‌, ഉപചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ ചാലുള്ളതാണ്‌; മുകളില്‍ മുദ്രിതമായ, 8 മുതല്‍ 14 വരെ ജോഡി പ്രബലമായ ദ്വിതീയ ഞരമ്പുകള്‍; ത്രിയീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : പരുക്കന്‍ ശല്‌ക്കിതമായ, പൂങ്കുലകള്‍, കനത്തില്‍ പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞ, കക്ഷീയമോ ഉപഉച്ഛസ്ഥമോ ആയ പാനിക്കിളുകളാണ്‌.
Fruit and Seed : ഓരോ അറയിലും ഓരോ വിത്തുവീതമുള്ള, 2 അറകളുള്ള കായ, കനത്തില്‍ ഓറഞ്ച്‌-തവിട്ട്‌ നിറത്തിലുള്ള പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞ, 2.2 സെ.മീ നീളമുള്ള, കീഴെ നേര്‍ത്തിരിക്കുന്ന, അപഅണ്‌ഡാകാര ബെറിയാണ്‌.

Ecology :

1000 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍, ഇയര്‍ന്ന ഉയരമുള്ളയിടങ്ങളിലെ തുറന്ന നിത്യഹരിത വനങ്ങളില്‍ മുഖ്യമായും മേലാപ്പ്‌ മരങ്ങളായും, ഇടത്തരം ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ തുറസ്സുകളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായും വളരുന്നു.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- അഗസ്‌ത്യമലകളില്‍ കാണപ്പെടുന്നു.

Literatures :

Bull. Misc. Inform. Kew 1915: 346. 1915; Pannell, A taxonomic monograph of the Genus Aglaia Lour. (Meliaceae), 120. 1992; Gamble, Fl. Madras 1: 180. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 87. 2004; Saldanha, Fl. Karnataka 2: 230. 1996.

Top of the Page