അഗ്ലയ ലാവി (Wt.) Sald. - മീലിയേസി

Synonym : നിമ്മോണിയ ലാവി വൈറ്റ്‌; അഗ്ലയ ജൈനി വിശ്വനാഥന്‍ & രാമ.; അഗ്ലയ കാനറാന (ടാര്‍ക്‌സ്‌.) ഹിറോണിയസ്‌; അഗ്ലയ തമിള്‍നാടെന്‍സിസ്‌ നായര്‍ & രാജന്‍.

Vernacular names : Malayalam: കാരകില്‍, വെള്ളചീരളം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലമുള്ള, 30 മീറ്റര്‍ വരെ ഉയരമുള്ള, മരങ്ങള്‍.
Trunk & Bark : അടര്‍ന്നിളകുന്ന, ഇളം തവിട്ട്‌ നിറത്തിലുള്ള പുറംതൊലി; വെട്ട്‌ പാടിന്‌ ക്രീം നിറമാണ്‌.
Branches and Branchlets : മഞ്ഞ കലര്‍ന്ന തവിട്ട്‌ നിറത്തിലുള്ള പരുക്കന്‍ ശല്‍ക്കിതമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Exudates : പുറംതൊലിയുടെ മുറിവായില്‍ നിന്നുള്ള വെളുത്ത സ്രവം സമൃദ്ധമല്ല.
Leaves : ഇലകള്‍ ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായടുക്കിയ, അസമപിച്ഛക ബഹുപത്രങ്ങളാണ്‌; മഞ്ഞകലര്‍ന്ന തവിട്ട്‌ നിറത്തിലുള്ള പരുക്കന്‍ ശല്‍ക്കിതമായതും പത്രവൃന്തതല്‌പമുള്ളതുമായ മുഖ്യാക്ഷത്തിന്‌ 6 സെ.മീ മുതല്‍ 26 സെ.മീ വരെ നീളം; പത്രകവൃന്തങ്ങള്‍ക്ക്‌ ഏതാണ്ട്‌ 1 സെ.മീ നീളം; സമ്മുഖ-ഉപസമ്മുഖമോ ഏകാന്തരമോ ആയ, 5 മുതല്‍ 7 വരെ പത്രകങ്ങള്‍, പത്രകഫലകത്തിന്‌ 12 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘായതം തൊട്ട്‌ ദീര്‍ഘായത-കുന്താകൃതി വരെയാണ്‌, പത്രാഗ്രം നിശിതമാണ്‌, പത്രാധാരം ചരിഞ്ഞതാണ്‌, അരികുകള്‍ തരംഗിതവും ചെറുതായി പിന്നാക്കം വളഞ്ഞതുമാണ്‌, കീഴെ അല്‍പ്പമായി പരുക്കന്‍ ശല്‌ക്കിതമാണ്‌, ചിലപ്പോള്‍ കക്ഷങ്ങളില്‍ രോമിലമായ, ഏതാണ്ട്‌ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത-പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍, ചിലപ്പോള്‍ മൂത്ത ഇലകളില്‍ അവ്യക്തമാണ്‌.
Inflorescence / Flower : ഇലകളേക്കാള്‍ ചെറുതോ സമമോ ആയ പൂങ്കുലകള്‍, കക്ഷീയ പാനിക്കിളുകളാണ്‌; പൂക്കള്‍ ഏകലിംഗികളാണ്‌.
Fruit and Seed : ഓരോ അറയിലും അരിലുള്ള ഓരോ വിത്തുള്ള, വെളുത്ത നിറത്തില്‍ കൊഴുത്ത രസം നിറഞ്ഞ 2 ഓ 3 ഓ അറകളുള്ള കായ, ഏതാണ്ട്‌ 2.5 സെ.മീ നീളമുള്ള, അസമമായ, ഉപഗോളാകാരമോ അപഅണ്‌ഡാകാരമോ പിയര്‍ ആകൃതിയിലുള്ളതോ ആയ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1200 മീറ്റര്‍ വരെ, താഴ്‌ന്നതും ഇടത്തരം ഉയരമുള്ളതുമായ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍, മേലാപ്പ്‌ മരങ്ങളോ ഉപമേലാപ്പ്‌ മരങ്ങളോ ആയി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖല തൊട്ട്‌ പസഫിക്‌ ദ്വീപുകള്‍ വരെയുള്ളിടങ്ങളില്‍ കാണപ്പെടുന്നു; പശ്ചിമ ഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രി, മധ്യ സഹ്യാദ്രി തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Saldanha & Nicolson, Fl. Hassan Dist. 392: 1976; Pannell, A taxonomic monograph of the Genus Aglaia Lour. (Meliaceae), 97. 1992; Gamble, Fl. Madras 1: 182. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 88. 2004; Saldanha, Fl. Karnataka 2: 230. 1996.