അഗ്ലയ സിംപ്ലിസിഫോളിയ (Bedd.) Harms - മീലിയേസി

Synonym : ബെഡോമിയ സിംപ്ലിസിഫോളിയ ബെഡോം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : മിനുസമായ, ചാരകലര്‍ന്ന തവിട്ട്‌ നിറത്തിലുള്ള പുറംതൊലി; വെട്ട്‌ പാടിന്‌ ചുവപ്പ്‌ കലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : ഇളം ഉപശാഖകള്‍ നക്ഷത്രാകാര രോമിലമാണ്‌.
Exudates : വെളുത്ത സ്രവം, സമൃദ്ധമല്ല.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; നക്ഷത്രാകാര രോമിലമായതും, രണ്ടറ്റത്തും വീര്‍ത്തതുമായ, ഇലഞെട്ടിന്‌ 1.3 സെ.മീ മുതല്‍ 4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9.5 സെ.മീ മുതല്‍ 22.5 സെ.മീ വരെ നീളവും 4.9 സെ.മീ മുതല്‍ 10.4 സെ.മീ വരെ വീതിയുമാണ്‌, ആകൃതി ദീര്‍ഘവൃത്തം തൊട്ട്‌ അപഅണ്‌ഡാകാരം വരെയാണ്‌, മുനപ്പില്ലാത്ത അറ്റത്തോടു കൂടിയ ദീര്‍ഘാഗ്രമാണ്‌, പത്രാധാരം ഉപകോണാകാരമോ നിശിതമോ ആണ്‌, അരികുകള്‍ അവിഭജിതമാണ്‌; മുഖ്യസിര മുകളില്‍ പരന്നതാണ്‌; കീഴെ പ്രബലമായിരിക്കുന്ന, 12 മുതല്‍ 14 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിത പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ ഇലകളേക്കാള്‍ ചെറിയ, പാനിക്കിളുകളാണ്‌.
Fruit and Seed : കായ, കൊക്കുള്ളതും കനത്തില്‍ തുരുമ്പന്‍ രോമിലമായതും 2.5 സെ.മീ മുതല്‍ 4 സെ.മീ വരെ നീളമുള്ള ആയതാകാരമോ അപഅണ്‌ഡാകാരമോ ആയ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

200 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍, താഴ്‌ന്നതും ഇടത്തരം ഉയരമുള്ളതുമായ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമ ഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു (വയനാട്‌, കൂര്‍ഗ്‌ മേഖലകളില്‍)

Status :

വംശനാശ ഭീഷണിയുള്ളതാണ്‌ (ഐയുസിഎന്‍, 2000).

Literatures :

Engler and Prantl, Pflanzenf. ed. 2. 19b. 1: 146. 1940; Pannell, A taxonomic monograph of the Genus Aglaia Lour. (Meliaceae), 306. 1992; Gamble, Fl. Madras 1: 184.1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 88. 2004; Saldanha, Fl. Karnataka 2: 230. 1996.

Top of the Page