അള്‍സ്റ്റോണിയ സ്‌കൊളാരിസ്‌ (L.) R. Br. - അപോസിനോസി

Synonym : എക്കിറ്റസ്‌ സ്‌കൊളാരിസ്‌ ലിന്‍.

Vernacular names : Malayalam: ഏഴിലം പാല, മംഗളപ്പാല, പാല, യക്ഷിപ്പാലಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: മോഡപ്പാല, ഹലേ, ജനില്ല, മദ്ദാലെ,English: ഡെവിള്‍ഡ്‌ ട്രീ, ദിത ബാര്‍ക്‌ ടീ, ചെയ്‌ത്താന്‍ വുഡ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : പുറംതൊലി നരച്ച - തവിട്ടുനിറത്തില്‍, ശ്വസനരന്ധ്രങ്ങളോട്‌ കൂടിയത്‌.
Branches and Branchlets : വര്‍ത്തുളക്രമത്തിലുള്ള ശാഖകള്‍ ഉപശാഖകള്‍ ഉരുതും അരോമിലവുമാണ്‌.
Exudates : പാല്‌ പോലെ വെളുത്ത സ്രവം.
Leaves : ഇലകള്‍ വര്‍ത്തുളക്രമത്തിലുള്ളതാണ്‌. 4 മുതല്‍ 7 വരെ അസമവുമായ ഇലകള്‍; ഇലഞെട്ടിന്‌ 0.4 മുതല്‍ 1.5 സെ.മി വരെ നീളം; പത്രഫലകത്തിന്‌ 6 മുതല്‍ 20 സെ.മി വരെ നീളവും, 2.5 മുതല്‍ 7 സെ.മി വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്തീയ - അപകുന്താകാരവുമാണ്‌, പത്രാഗ്രം വൃത്താകാരത്തിലോ ലഘുവായൊരു ചുഴിയോട്‌ കൂടിയതോ ആണ്‌, പത്രാധാരം ആപ്പാകാരം മുതല്‍ ഡെക്കറന്റ്‌ വരെയാണ്‌ ചര്‍മ്മില പ്രകൃതമോ ഉപചര്‍മ്മില പ്രകൃതമോ ആണ്‌; മുകളില്‍ തിളങ്ങുന്നതും, കീഴ്‌ഭാഗം നീലരാശി കലര്‍ന്നതോ ആണ്‌; അന്തര്‍സീമാന്ത ഞരമ്പില്‍ ഏറെ സമാന്തരമായി പോകുന്ന ധാരാളം ദ്വിതീയ ഞരമ്പുകളു്‌; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : പച്ചകലര്‍ന്ന വെളുത്ത നിറത്തിലുള്ള ദ്വിലിംഗ പുഷ്‌പങ്ങള്‍, അഗ്രങ്ങളിലോ പാര്‍ശ്വങ്ങളിലോ ഉാകുന്ന പാനിക്കുലേറ്റ്‌ സൈമുകളില്‍ ഉാകുന്നു.
Fruit and Seed : കായകള്‍ 20 മുതല്‍ 50 സെ.മി വരെ നീളമുള്ള രേഖീയ ഫോളിക്കുകളാണ്‌; രറ്റത്തും നീ രോമങ്ങളുടെ കൂട്ടത്തോടുകൂടിയ പരന്ന, രേഖീയ-ആയതാകാരത്തിലുള്ള വിത്തുകള്‍ ധാരാളമായുാകുന്നു.

Ecology :

200 മീറ്ററിനും 700 മീറ്ററിനും മദ്ധ്യേ ഉയരങ്ങള്ളിടങ്ങളിലെ തുറന്ന നിത്യഹരിത വനങ്ങള്‍ മുതല്‍ ആര്‍ദ്ര ഇലപൊഴിയും വനങ്ങളില്‍ വരെ വളരുന്നു.

Distribution :

ഇന്തോ-മലേഷ്യ മുതല്‍ ആസ്‌ത്രേലിയ വരെ വ്യാപകമായി വളരുന്നു; പശ്ചിമഘട്ടത്തില്‍ എല്ലായിടത്തും കാണപ്പെടുന്നു.

Literatures :

Mem. Wern. Nat. Hist. Soc. 1: 76. 1811; Gamble, Fl. Madras 2: 810-814. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 280. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 274. 1990; Cook, Fl. Bombay 1: 132. 1902.

Top of the Page