അപോറോസ ലിന്‍ഡ്‌ലെയാന (Wt.) Bail. - യൂഫോര്‍ബിയേസി

Synonym : സെപാ ലിന്‍ഡ്‌ലെയാന വൈറ്റ്‌.

Vernacular names : Tamil: കോടാലി, വെട്ടികന്‍, വെട്ടില്‍, വിട്ടില്‍, വിട്ടി.Malayalam: കോടാലി, കൊടിലി, പൊന്‍വെട്ടി, വെട്ടി, വിട്ടില്‍.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: സല്ലെമര, ശാലി, സരളി, സുളള.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : തവിട്ട്‌ നിറത്തിലുളള മിനുസമാര്‍ന്ന പുറംതൊലി; വെട്ടുപാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയ വിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന, ആയതാകാര-കുന്താകാരവും കൂര്‍ത്തതുമായ അനുപര്‍ണ്ണങ്ങള്‍; രണ്ടറ്റവും വീര്‍ത്ത്‌, അരോമിലമായതും ചാലുളളതുമായ, ഇലഞെട്ടിന്‌ 0.7 സെ.മീ മുതല്‍ 1.3 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ മുതല്‍ 1.7 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ വീതികുറഞ്ഞ ദീര്‍ഘവൃത്താകാരംവരെയുമാണ്‌, പത്രാഗ്രം ദീര്‍ഘമോ മുനപ്പില്ലാത്ത ചെറുവാലോട്‌ കൂടിയതോ ആണ്‌, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരംവരെയാകാം, കടലാസ്‌പോലത്തെ പ്രകൃതം, അരോമിലം; മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മുഖ്യസിര; 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ലഘുവായ പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍പൂക്കള്‍ കക്ഷീയ കാറ്റ്‌കിനുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ കുറിയ സൈമുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : 2 മുതല്‍ 4 വരെ വിത്തുളള കായ, 1.3 സെ.മീ വരെ കുറുകേയുളള, മിനുസമാര്‍ന്ന ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

950 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ തുറന്ന നിത്യഹരിത വനങ്ങള്‍തൊട്ട്‌ അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ വരെ സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെമ്പാടും വളരുന്നു.

Literatures :

Baillon, Etud. Gen. Euphorb. 645. 1858; Gamble, Fl. Madras 2: 1309. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 410. 2004; Saldanha, Fl. Karnataka 2: 118. 1996.

Top of the Page