സിന്നമോമം ഹെയ്‌നിയാനം Nees - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : സൂക്ഷ്‌മമായി, ചാര നിറത്തില്‍ രോമിലമായ, നേര്‍ത്ത ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖമായോ ഉപസമ്മുഖമായോ ആണുള്ളത്‌; ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുള്ള അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ. മി. മുതല്‍ 0.8 സെ. മി. വരെ നീളം; പത്രഫലകത്തിന്‌ 3.5 സെ. മി. മുതല്‍ 10 സെ. മി. വരെ നീളവും 1.2 സെ. മി. മുതല്‍ 2 സെ. മി. വരെ വീതിയും, രേഖീയ കുന്താകാരവുമാണ്‌, പത്രാഗ്രം വീതി കുറഞ്ഞ നിശിതാഗ്രം തൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, ഇളതായിരിക്കുമ്പോള്‍ കീഴെ ലഘുവായി സൂക്ഷ്‌മരോമിലമാണ്‌; അപആധാരമായി 3 ഞരമ്പുകളുളളതാണ്‌, അഗ്രത്തിലെത്താത്ത പാര്‍ശ്വസിരകള്‍; തിരശ്ചീന-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; സൂക്ഷമ്‌ജാലിതമായ മറ്റ്‌ ഞരമ്പുകള്‍.
Inflorescence / Flower : കുറച്ചുപൂക്കള്‍ മാത്രമുളള പൂങ്കുലകള്‍ നേര്‍ത്ത, കക്ഷീയ പാനിക്കിളുകളാണ്‌.
Fruit and Seed : ഒറ്റവിത്തുമാത്രമുളള കായ, 0.4 സെ.മീ നീളമുളള, അണ്‌ഡാകാരത്തിലുളളതും ഉറച്ചു നില്‍ക്കുന്നതുമായ കര്‍ണ്ണങ്ങളുളള ആഴംകുറഞ്ഞ ഫലബാഹ്യദളമുളള, 1 സെ.മീ നീളമുളള, ദീര്‍ഘഗോളാകാര, ബെറിയാണ്‌.

Ecology :

താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ അരുവികള്‍ക്കരികിലായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ പൂയംകുട്ടി നദിക്കരയില്‍ നിന്നും (മലയാറ്റൂര്‍ ഡിവിഷന്‍) മധ്യസഹ്യാദ്രിയിലെ കൂര്‍ഗ്‌ മേഖലയില്‍നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

Literatures :

Wall., Pl. As. Rar. 2: 76. 1831; Bull.Bot.Surv. India 25: 96. 1983; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 382. 1990.

Top of the Page