സിന്നമോമം റിപാരിയം Gamble - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 7 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : അരോമിലമായ, നേര്‍ത്ത, ഉരുണ്ട, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖം തൊട്ട്‌ ഉപസമ്മുഖം വരെയാകാം; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള അരോമിലമായ ഇലഞെട്ടിന്‌ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 18 സെ.മീ നീളവും 1.5 സെ.മീ വീതിയും, രേഖീയ-കുന്താകൃതിയുമാണ,. പത്രാഗ്രം നീണ്ടതും, നിശിതമോ ചെറുദീര്‍ഘാഗ്രമോ ആവാം, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയാകാം, അരോമിലം, കടലാസ്‌ പോലത്തെ പ്രകൃതം; ആധാരത്തില്‍ നിന്നോ അപആധാരമായോ ഉളള 3 ഞരമ്പുകളുണ്ട്‌, അഗ്രത്തിലെത്താത്ത പാര്‍ശ്വസിരകള്‍; തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; സൂക്ഷ്‌മ ജാലിതമായിട്ടുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : അരോമിലമായ, ഏതാനും എണ്ണം തൊട്ട്‌ ധാരാളം പൂക്കള്‍ വരെയുളള നേര്‍ത്ത പൂങ്കുലത്തണ്ടുളള പൂങ്കുലകള്‍, കക്ഷീയമോ ഉപഉച്ഛസ്ഥമോ ആയ പാനിക്കിള്‍ സൈമുകളാണ്‌.
Fruit and Seed : കായ ഒറ്റ വിത്തുമാത്രമുളള ബെറിയാണ്‌.

Ecology :

1200 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ അരുവികള്‍ക്കരികില്‍, അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അപൂര്‍വ്വമായി കാണപ്പെടുന്നു.

Status :

വംശനാശ ഭീഷണിയുളളതാണ്‌ (ഐ. യു.സി. എന്‍, 2000).

Literatures :

Kew Bull. 1925. 128. 1925; Bull.Bot.Surv. India 25: 114. 1983; Gamble, Fl. Madras 2: 1224. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 396. 2004; Saldanha, Fl. Karnataka 1: 62. 1996.

Top of the Page