കോറിഫ അമ്പ്രാകുലിഫെറ L. - അരികേസി

Vernacular names : Malayalam: കൊടപ്പന, താളിപ്പന.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന പനകള്‍.
Trunk & Bark : വാര്‍ഷിക, ഇല അടയാളങ്ങളോടു കൂടിയ, തായ്‌ത്തടി.
Leaves : ഹസ്‌താകാരമോ വൃത്താകാരമോ അര്‍ദ്ധ ചന്ദ്രാകാരമോ ആയ ബഹുപത്രങ്ങള്‍; ദൃഢവും അകം കുഴിവുള്ളതും ചെറുമുള്ളോട്‌കൂടിയ അരികുളുളളതിമായ മുഖ്യാക്ഷം ഞൊറിപോലുള്ള മടക്കുകളോട്‌ കൂടിയ പത്രഫലകം; മധ്യഭാഗം വരെയെത്തുന്ന കീറലോട്‌ കൂടിയ 80 മുതല്‍ 100 വരെ, രേഖീയ കുന്താകാരത്തിലുള്ള ദ്വിഖണ്ഡിത ഭാഗങ്ങള്‍.
Inflorescence / Flower : പിരമിഡാകൃതിയിലുളള, ഉച്‌ഛസ്ഥമായ, കുത്തനെ നില്‍ക്കുന്ന പാനിക്കുലേററ്‌ സപാഡിക്‌സ്‌ പൂങ്കുലകള്‍, കുഴലാകാരത്തിലുളള ധാരാളം കൊതുമ്പുകള്‍, ചെറിയ പൂക്കള്‍, ദ്വിലിംഗികളാണ്‌.
Fruit and Seed : അഭ്രകം; ഒറ്റവിത്ത്‌, ആല്‍ബുമിന്‍, പക്ഷേ റൂമിനേറ്റല്ല.

Ecology :

600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍, യാന, വടക്കന്‍ കാനറ (ഉത്തരകന്നഡ) എന്നിവിടങ്ങളില്‍ വന്യാവസ്ഥയില്‍ കാണപ്പെടുന്നു.

Literatures :

Sp. Pl. (ed. 2) 1657. 1763; Gamble, Fl. Madras 3: 1561.1998 (re. ed); Cook, Fl. Bombay 1: 808. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 506. 2004.

Top of the Page