ഡാഫ്‌നിഫില്ലം നീല്‍ഘെരെന്‍സെ (Wt.) Rosenth. - ഡാഫ്‌നിഫില്ലേസി

Synonym : ഗൗഗിയ നീല്‍ഘെരെന്‍സിസ്‌ വൈറ്റ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഇടത്തരം നിത്യഹരിതമരം.
Trunk & Bark : ശ്വസനരന്ധ്രങ്ങളോടുകൂടിയ, തവിട്ടുനിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ തവിട്ട്‌ നിറം.
Branches and Branchlets : അരോമിലമായ ഉരുണ്ടിരിക്കുന്ന ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍ തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി അടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ 5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 12.5 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാര-ആയതാകാരമോ അപഅണ്‌ഡാകൃതിയോ ആണ്‌; പത്രാഗ്രം അറ്റത്തൊരു മുനപ്പോടുകൂടിയ ഉപകോണാകാരവും, പത്രാധാരം ഉപകോകാരത്തിലുമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മിലപ്രകൃതം, നീലരാശി കലര്‍ന്ന കീഴ്‌ഭാഗം; ഏതാണ്‌ 8 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ റസീമുകളാണ്‌; പൂക്കള്‍ ഡയീഷ്യസാണ്‌ ചിലപ്പോള്‍ മൊണീഷ്യസാണ്‌; ആണ്‍പൂക്കള്‍ക്ക്‌ ദളങ്ങളില്ല; കേസരങ്ങള്‍ വലുതും പിങ്ക്‌ നിറത്തിലുമാണ്‌.
Fruit and Seed : കായ, ഒറ്റവിത്തുളളതും, കനത്ത പുറംതൊലിയോടുകൂടിയ, അണ്‌ഡാകാരമോ ആയതാകാരമോ ഉളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

1500 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍ ഉയര്‍ന്ന ഉടയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Engl. Pflanzenr. Daphniphyllac. 4. 147 a: 7. 1919; Gamble, Fl. Madras 2: 1311. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 414. 2004; Saldanha, Fl. Karnataka 2: 129. 1996.

Top of the Page