ഡയോസ്‌പൈറസ്‌ എബണം Koenig - എബണേസി

Vernacular names : Tamil: വെള്ളൈ തുവരൈ, വൈളളതൊവരൈ.Malayalam: കാട്ടുപനച്ചി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, കറുത്ത പുറംതൊലി
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; ഏതാണ്‌ ഉരുണ്ടിരിക്കുന്നതും, അരോമിലവുമായ ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 0.8 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 13.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയമോ ആയതാകാരമോ ആണ്‌; അറ്റം മുനപ്പില്ലാത്ത ദീര്‍ഘാഗ്രമോ ഉപകോണാകാരമോ ആണ്‌, പത്രാധാരം നിശിതം മുതല്‍ വൃത്താകാരംവരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, മുഖ്യസിര പരന്നതാണ്‌; 5 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍. ഏറ്റവും താഴത്തെ ജോഡികള്‍ അടുത്തും നിശിത കോണിലുമാണ്‌; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ക്രീം നിറത്തിലുളള ഉപഅവൃന്ത ആണ്‍പൂക്കള്‍, 3 എണ്ണമുളള കക്ഷീയ സൈമുകളിലുണ്ടാകുന്നു; പൂഞെട്ടിന്‌ 0.2 സെ.മീ നീളമുളള ഉപഅവൃന്ത പെണ്‍പൂക്കള്‍, ഒറ്റക്ക്‌, കക്ഷങ്ങളിലുണ്ടാകുന്നു.
Fruit and Seed : കായ, പിന്നാക്കം വളഞ്ഞ്‌ നില്‍ക്കുന്ന വീര്‍ത്ത വിദളങ്ങളോടുകൂടിയ 2 സെ.മീ വരെ കുറുകേയുളള, ഗോളാകാരമോ ഉപഗോളാകാരമോ ആയ ബെറിയാണ്‌; സാധാരണയായി 4 വീതം വിത്തുകള്‍, അപൂര്‍വ്വമായി 2 മുതല്‍ 8 വരെ വിത്തുകള്‍.

Ecology :

800 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ, വരണ്ട നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും മാത്രം; പശ്ചിമഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രിയുടേയും നീലഗിരിയുടെയും അഗസ്‌ത്യമലയുടെ കാറ്റേല്‍ക്കാത്ത സുരക്ഷിത ഭാഗങ്ങളില്‍ മാത്രം.

Literatures :

Koenig, Physiogr. Salsk. Mag. 1: 176. 1781; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 89. 2005; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 270. 2004; Gamble, Fl. Madras 2: 775. 1997 (re. ed).

Top of the Page