ഡയോസ്‌പൈറസ്‌ ഊകാര്‍പ Thw. - എബണേസി

Vernacular names : Tamil: വെളൈകാരങ്കില്‍ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: കാലു - കടുമ്പേറിയ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : അടര്‍ന്നിളകുന്ന, കറുപ്പ്‌കലര്‍ന്ന തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ തവിട്ട്‌നിറം.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍, ഫള്‍വസ്‌ രോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രയടുക്കിയ വിധത്തിലാണ്‌; അരോമിലമായ, 0.6 സെ.മീ മുതല്‍ 1.1 സെ.മീ വരെ നീളമുളള ഇലഞെട്ടിന്‌, ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയാണ്‌; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 12 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും ആകൃതി വീതികുറഞ്ഞ അണ്‌ഡാകാരം തൊട്ട്‌ അണ്‌ഡാകാരം വരെയാകാം, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ, നിശിതാഗ്രമോ ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതം, ചര്‍മ്മില പ്രകൃതം, അരോമിലം, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; അത്രപ്രകടമല്ലാത്ത 5 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, കീഴറ്റത്തെ ജോഡി അടുത്താണ്‌; ത്രിതീയ ഞരമ്പുകള്‍ അപ്രസ്രക്തമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ക്രീം നിറത്തിലുളള ആണ്‍പൂക്കള്‍, കക്ഷീയ, അവൃന്ത കൂട്ടങ്ങളായുണ്ടാകുന്നു; പെണ്‍പൂക്കള്‍, കക്ഷങ്ങളില്‍ 1 മുതല്‍ 3 എണ്ണം വരെ ഒന്നിച്ചുണ്ടാകുന്നു.
Fruit and Seed : ഉറച്ചുനില്‍ക്കുന്ന ബാഹ്യദളത്തോടുകൂടിയ കായ, ഓരോ അറയിലും ഒറ്റ വിത്തുളളതും, റൂഗോസ്‌ രോമിലമായ, 2.3 സെ.മീ നീളവും 3.5 സെ.മീ വീതിയുമുളള, ആയത-അണ്‌ഡാകാര ബെറിയാണ്‌.

Ecology :

800 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായോ ഉപമേലാപ്പ്‌ മരങ്ങളായോ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ - മധ്യസഹ്യാദ്രിയിലെ മധ്യമലനാട്ടിലും വടക്കന്‍ മലനാട്ടിലും സാധാരണമാണ്‌.

Literatures :

Thwaites, Enum. Pl. Zeyl. 180. 1860; Gamble, Fl. Madras 2: 774. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 182. 2005. Saldanha, Fl. Karnataka 1: 339. 1996.

Top of the Page