ഡയോസ്‌പൈറോസ്‌ പ്രൂരിയെന്‍സ്‌ Dalz. - എബണേസി

Vernacular names : ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: കരിമര്‍ലു

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : കറുത്ത പുറംതൊലി; വെട്ടുപാടിന്‌ ചുവപ്പു നിറം.
Branches and Branchlets : കനത്തില്‍ നീളന്‍ രോമാവൃതമായ (0.5 സെ.മീ) നീളമുള്ള രോമങ്ങള്‍
Leaves : ഉപശാഖകള്‍, ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടു ഭാഗത്തു മാത്രമായടുക്കിയതുമാണ്‌; ഉരുണ്ടതും, കനത്ത രോമാവൃതവുമായ, ഇലഞെട്ടിന്‌ 0.4 സെ.മീ. നീളം; പത്രഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 15 സെ.മീ. വരെ നീളവും 2 സെ.മീ. മുതല്‍ 6.5 സെ.മീ. വരെ വീതിയും, ആകൃതി വീതി കുറഞ്ഞ ദീര്‍ഘവൃത്തീയ - ആയതാകാരം മുതല്‍ അപകുന്താകാരം വരെയാകാം, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം വൃത്താകാരം തൊട്ട്‌ ഉപാഹൃദയാകാരം വരെയാകും, കടലാസ്‌ പോലത്തെ പ്രകൃതം, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറമാകുന്നു, ഇരുഭാഗത്തും മുഖ്യ സിരയിലും അരികുകളിലും കനത്തില്‍ രോമാവൃതമാണ്‌, പത്രഫലകത്തിന്റെ കീഴ്‌ഭാഗത്ത്‌ ദൂരെ ദൂരെയായി രോമിലമാണ്‌, മുകളില്‍ അരോമിലമാണ്‌; മുഖ്യ സിര മുകളില്‍ ഉയര്‍ന്നതാണ്‌; നേര്‍ത്ത, 8 മുതല്‍ 13 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ 1 ഓ 2 ഓ എണ്ണമുള്ള കുറിയ കക്ഷീയ സൈമുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റയായുണ്ടാകുന്നു.
Fruit and Seed : 4 വീതം ആയതാകാര വിത്തുകളുള്ള, കായ, രേഖീയ ബാഹ്യദളത്തോട്‌ കൂടിയ, കടുത്ത രോമങ്ങള്‍ നിറഞ്ഞ, 2 സെ.മീ. വരെ നീളവും 1.5 സെമീ. വരെ വീതിയുമുള്ള അണ്‌ഡാകാര ബെറിയാണ്‌.

Ecology :

1000 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-ഏലമല, പാലക്കാട്‌ മലകള്‍, വയനാട്‌, കൂര്‍ഗ്‌ മേഖലകളില്‍ വളരുന്നു.

Literatures :

Hooker’s J. Bot. Kew Gard. Misc. 4: 110. 1852; Gamble, Fl. Madras 2: 774. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 207. 2005; Saldanha, Fl. Karnataka 1: 340. 1996.

Top of the Page