എലയോകാര്‍പസ്‌ റികര്‍വാറ്റസ്‌ Corner - എലയോകാര്‍പേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, നരച്ച തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ക്രീം നിറം.
Branches and Branchlets : ഓബ്രിവില്ലെ മാതൃകയില്‍ ക്രമീകരിച്ചിരിക്കുന്ന ശാഖകള്‍; തുരുമ്പിച്ചതോ നരച്ചനിറത്തിലുളളതോ ആയ നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞതും, ശ്വസനരന്ധ്രങ്ങളുള്ളതും, ഇലപൊഴിഞ്ഞ അടയാളങ്ങളുളളതുമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്തായി ക്രമീകരിച്ചിരിക്കുന്നു; ഇലഞെട്ടിന്‌ 2.5 സെ.മീ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 5 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരവും, തോണിയാകൃതിയില്‍ മടങ്ങിയിരിക്കുന്നതുമാണ്‌, പത്രാഗ്രം നിശിതംതൊട്ട്‌ ചെറുവാലോട്‌ കൂടിയതാവാം, ലഘുദന്തുരങ്ങളുളള പത്രാധാരം നിശിതമാണ്‌, അരികുകള്‍ അകത്തോട്ട്‌ മടങ്ങിയതാണ്‌, ചര്‍മ്മില പ്രകൃതം, കീഴ്‌ഭാഗം കനത്തില്‍ രോമാവൃതമാണ്‌, മുഖ്യസിര മുകളില്‍ ചെറുതായി ഉയര്‍ന്നതാണ്‌; അരികുകള്‍ക്കടുത്ത്‌ ശാഖിതമായ ഏതാണ്ട്‌ 9 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : ഏതാണ്ട്‌ 10 പൂക്കളുളള, 5 മുതല്‍ 10 സെ.മീ നീളമുളള റസീം പൂങ്കുലകളാണ്‌; കനത്ത രോമിലമായ പൂഞെട്ടുകള്‍ക്ക്‌ 2 സെ.മീ നീളം; ഏറെ വിഭജിതമായ, ക്രീം നിറത്തിലുളള ദളങ്ങള്‍; കൊക്കോടു കൂടിയ കേസരങ്ങള്‍.
Fruit and Seed : കായ, 1 സെ.മീ നീളവും 1 സെ.മീ വീതിയുമുളള, പച്ചനിറത്തിലുളള, മാംസളമായ, അണ്‌ഡാകാര ഡ്രൂപ്പ്‌ ആണ്‌; ചെറുമുഴപ്പുകളുളള, കടുത്ത എന്‍ഡോകാര്‍പ്‌ ഉളള ആയതാകാരത്തിലുളള ഒറ്റ വിത്തുമാത്രം.

Ecology :

1800 മീറ്ററിനും 2400 മീറ്ററിനും ഇടയിലുളള മൊണ്ടേന്‍ നിത്യഹരിത വനങ്ങളില്‍ സാധാരണയായി മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - ആനമല, പഴനി, നീലഗിരി മലകളില്‍ മാത്രം കാണപ്പെടുന്നു.

Literatures :

Gard. Bull. Straits Settl. 10: 319, 325. 1939; Gamble, Fl. Madras 1: 124. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 64. 2004.

Top of the Page