ഇയോണിമസ്‌ ഇന്‍ഡിക്കസ്‌ Heyne ex Roxb. - സെലാട്രസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 7 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ചെറുമരങ്ങള്‍.
Trunk & Bark : കോര്‍ക്കുനിറഞ്ഞ പുറംതൊലി, ചുരിയാല്‍ മഞ്ഞനിറം; വെട്ട്‌പാടിന്‌ ചുവപ്പുനിറം.
Branches and Branchlets : ഏതാ്‌ ഉരുതും, അരോമിലവുമായി ഉപശാഖകള്‍.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; പെട്ടെന്ന്‌ കൊഴിഞ്ഞുപോകകുന്ന അനുപര്‍ണ്ണങ്ങള്‍ ഇലെഞെട്ടിന്‌ 0.3 സെ.മി മുതല്‍ 0.8 സെ.മി വരെ നീളം, കുറുകേയുള്ള ഛേദത്തില്‍ മുകളില്‍ പരന്നും കീഴെ വക്രിച്ചുമിരിക്കുന്ന ഘടന, അരോമിലം; പത്രഫലകത്തിന്‌ 5 സെ.മി മുതല്‍ 11 സെ.മി വരെ നീളവും 2 സെ. മി മുതല്‍ 4.3 സെ.മി വരെ വീതിയും, ദീര്‍ഘവൃത്തീയമോ, വീതികുറഞ്ഞ ദീര്‍ഘവൃത്തീയമോ ആകൃതി, മുനപ്പില്ലാത്ത ചെറുവാലോടുകൂടിയ പത്രാഗ്രം, ചിലപ്പോള്‍ ഉപകോണാകാരവിധത്തില്‍ കൂര്‍ത്തതാവാം, ആപ്പാകൃതിയിലുള്ള പത്രാധാരം, അവിഭജിതമായ അരികുകള്‍, അരോമിലം, തിളങ്ങുന്ന മുകള്‍ഭാഗം, കടലാസ്‌പോലത്തെ പ്രകൃതമോ ഉപചര്‍മില പ്രകൃതമോ; മുകളില്‍ ഉയര്‍ന്നിരിക്കുന്ന മുഖ്യസിര; 4ഓ, 5ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍, കീഴ്‌ഭാഗത്ത്‌ ഏറെ വ്യക്തമല്ല; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തം
Inflorescence / Flower : പൂങ്കുല 1 മുതല്‍ 3 വരെയുള്ള കക്ഷീയ സൈമുകളാണ്‌; ചുവപ്പുനിറത്തിലുള്ള പൂക്കള്‍; അതിസൂക്ഷ്‌മമായി വിഭജിക്കപ്പെട്ട ദളങ്ങള്‍.
Fruit and Seed : കായ, ആഴത്തില്‍ അപഹൃദയാകാരത്തിലുള്ള വാല്‍വുകളോടുകൂടിയ കാപ്‌സ്യൂള്‍ ആണ്‌ ഓരോ അറയിലും 1ഓ 2ഓ വീതം വിത്തുകള്‍.

Ecology :

200 മീറ്ററിനും 500 മീറ്ററിനും ഇടയിലുള്ള, താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ നിത്യഹരിതവനങ്ങളില്‍ സാധാരണയായി കീഴ്‌്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - മധ്യസഹ്യാദ്രിയില്‍ സാധാരണമായും തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമായും വളരുന്നു.

Literatures :

Roxburgh, Fl. Ind. 2: 409. 1824; Gamble, Fl. Madras 1: 202. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 96. 2004; Saldanha, Fl. Karnataka 2: 95. 1996.

Top of the Page