ഹോമാലിയം ട്രാവന്‍കോറിക്കം Bedd. - ഫ്‌ളക്കോര്‍ഷ്യേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : അരോമിലമായ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; മുകളില്‍ പരന്നിരിക്കുന്ന ഇലഞെട്ടിന്‌ 0.8 സെ.മീ മുതല്‍ 1.2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 4.5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 2.3 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, അണ്‌ഡാകൃതിയുമാണ്‌, പത്രാഗ്രം നിശിതം തൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതമാണ്‌, അരികുകള്‍ ദന്തിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലമാണ്‌; മുഖ്യസിര മുകളില്‍ ചെറുതായി ഉയര്‍ന്നതാണ്‌; ആരോഹണ ക്രമത്തിലുളള 6 മുതല്‍ 8 വരെ ജോടി ദ്വീതീയ ഞരമ്പുകള്‍; ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പച്ചകലര്‍ന്ന വെളുത്ത നിറത്തിലുളള ചെറിയ പൂക്കള്‍, കനത്ത കക്ഷ്യസൈപക്കുകളിലുണ്ടാകുന്നു.
Fruit and Seed : കായ, ധാരാളം വിത്തുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1200 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും തമിഴ്‌നാട്‌ഘട്ടിലെ പാലക്കാട്‌ മലകളിലും വളരുന്നു.

Status :

വംശനാശഭീഷണിയുളളത്‌ (ഐ.യു.സി.എന്‍, 2000).

Literatures :

Fl. Sylv. 211. 1872; Gamble, Fl. Madras 1: 523.1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 32. 2004.

Top of the Page