ഹോപിയ പാര്‍വിഫ്‌ളോറ Bedd. - ഡിപ്‌റ്റെറോകാര്‍പേസി

Vernacular names : Tamil: ഇരുമ്പകം, കൊങ്ങ്‌, പൊങ്ങ്‌, വെള്ളൈകൊങ്ങ്‌.Malayalam: ഇരിമ്പകം, ഇരുമ്പകം, കമ്പകം, കംപകം, കൊങ്ങ്‌, പൊങ്ങ്‌, തമ്പകം, ഉരിപ്പ്‌.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ബോവു മര, കിരള്‍ഭോഗി,

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍
Trunk & Bark : ശലക്കങ്ങളുളള, തവിട്ട നിറത്തിലുളള പുറംതൊലി.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍ ചെറുതായി രോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, എകാന്തരമായി സര്‍പ്പിളക്രമത്തിലാണ്‌; അനുപര്‍ണ്ണങ്ങല്‍ എളുപ്പംകൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 0.6 സെ.മീ വരെനീളമുളള ഇലഞെട്ട്‌, മുകളില്‍ ചെറുതായി ചാലോട്‌കൂടിയതും, ഇളതായിരിക്കുമ്പോള്‍ ചെറുതായി രോമിലവുമാണ്‌; പത്രഫലകത്തിന്‌ 4.5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 3.5 സെ.മീ വരെ വീതിയും, കുന്താകൃതിയോ വീതികുറഞ്ഞ അണ്‌ഡാകൃതിയോ ആണ്‌, പത്രാഗ്രം നേര്‍ത്ത്‌-കൂര്‍ത്തതു തൊട്ട്‌ ചെറുവാലോട്‌ കൂടിയതോ ആണ്‌, പത്രാധാരം വൃത്താകാരം മുതല്‍ ഉപഹൃദയാകാരംവരെയാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌പോലത്തെ പ്രകൃതം, അരികുകളിലും മുഖ്യസിരയില്‍ കീഴ്‌ഭാഗത്തും അവിടവിടെയുണ്ടാകുന്ന ഏതാനും രോമങ്ങളൊഴിച്ചാല്‍ അരോമിലമാണ്‌; ദ്വിതീയ ഞരമ്പുകളുടെ കക്ഷങ്ങളില്‍ ഡോമേഷ്യയുണ്ട്‌, എന്നാലിത്‌ എല്ലാ ഇലകളിലും ഉണ്ടാവണമെന്നില്ല; മുഖ്യസിര മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്നതാണ്‌; മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഏതാണ്ട്‌ 5 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌, ഇതില്‍ ഏറ്റവും താഴത്തെ ജോഡി സമ്മുഖവും തൊട്ടടുത്ത ദ്വിതീയ ഞരമ്പിന്‌ അടുത്തു നില്‍ക്കുന്നതുമാണ്‌; ത്രിതീയ ഞരമ്പുകള്‍ തിരശ്ചീനമായി അടുത്ത്‌ നില്‍ക്കുന്ന പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കനത്ത രോമാവൃതമായ പാനിക്കിളുകളാണ്‌; പൂക്കള്‍ വെളുത്തതാണ്‌.
Fruit and Seed : കായ, ഒറ്റവിത്തുളളതും, ഉറച്ചുനില്‍ക്കുന്ന വിദളങ്ങളോടുകൂടിയ നട്ട്‌ ആണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, നിത്യഹരിതവനങ്ങളിലെ ഉന്നതശീര്‍ഷങ്ങളോ മേലാപ്പ്‌ മരങ്ങളോ ആയി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം കാണപ്പെടുന്നു.

Literatures :

Beddome, Fl. Sylv. 7. 1869; Gamble, Fl. Madras 1: 82. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 44. 2004; Saldanha, Fl. Karnataka 1: 194. 1996.

Top of the Page