ഹോപിയ പൊങ്ങ (Dennst.) Mabberly - ഡിപ്‌റ്റെറോകാര്‍പേസി

Synonym : ആര്‍ട്ടോകാര്‍പസ്‌ പൊങ്ങ ഡെന്‍സ്റ്റഡ്‌; ഹോപിയ വെറ്റിയാന വല്ലിച്ച്‌.

Vernacular names : Tamil: കമ്പകം, ഇലപ്പൊങ്ങ്‌, പൊങ്ങ്‌Malayalam: കമ്പകം, പൊങ്ങ്‌.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ഡോസെലെ ബോഗി, ഹൈഗ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : അടര്‍ന്ന്‌ പോകുന്നതും, നേര്‍ത്തതും മിനുസമാര്‍ന്നതുമായ പുറംതൊലി.
Branches and Branchlets : സാധാരണയായി, തൂങ്ങി നില്‍ക്കുന്നതും, ഉരുണ്ടതും, കനത്ത രോമാവൃതവുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളക്രമത്തിലാണ്‌; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള, ദൃഢമായ, ഇലഞെട്ട്‌ ഉരുണ്ടതും കനത്തില്‍ വെളുത്ത രോമങ്ങള്‍ നിറഞ്ഞതുമാണ്‌; പത്രഫലകത്തിന്‌ 11 സെ.മീ മുതല്‍ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയുമുണ്ട്‌, ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീര്‍ഘാഗ്രമോ ആണ്‌, ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌, പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌, കടലാസ്‌ പോലത്തെയോ ഉപചര്‍മ്മിലമോ ആയ പ്രകൃതം; സാവധാനം വളഞ്ഞുപോകുന്ന, 7 മുതല്‍ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍, ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുല അരോമിലമായ റസീം പാനിക്കിളുകളാണ്‌; വെളുത്ത പൂക്കള്‍.
Fruit and Seed : കായ, ഒറ്റവിത്തുളളതും, 3 ചെറുതും 2 വലുതുമായ, വീര്‍ത്ത വിദളങ്ങളോടുകൂടിയ നട്ട്‌ ആണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ സാധാരണ ഉപമേലാപ്പ്‌ മരങ്ങളാണിവ.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌. തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Taxon 28: 587. 1979; Gamble, Fl. Madras 1: 82. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 45. 2004; Saldanha, Fl. Karnataka 1: 194. 1996.

Top of the Page