ഹംബോള്‍ട്ടിയ വാഹ്‌ലിയാന Wt. - സിസാല്‍പിനിയേസി

Vernacular names : Malayalam: കരപ്പൊങ്ങ്‌, കൊറത്തി, കുരപ്പുന്ന.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ആഴമില്ലാതെ വിുകീറിയ, കടും തവിട്ട്‌ നിറത്തിലുള്ള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം തവിട്ട്‌ നിറം.
Branches and Branchlets : അരോമിലവും ഉരുതുമായ ഉപശാഖകള്‍.
Leaves : ഏകാന്തരക്രമത്തില്‍, തിന്റെ തുഭാഗത്ത്‌ മാത്രയടുക്കിയ വിധത്തിലുള്ള, സമപിച്ഛക, ബഹുപത്രങ്ങള്‍, കീഴ്‌ഭാഗത്ത്‌, വീതിയേറിയ, വൃത്താകാരത്തിലുള്ള അംഗത്തോടുകൂടിയ, പത്രസമാനമായതും, 4 സെ.മി വരെ നീളവും 1.5സെ.മി വരെ വീതിയുള്ളതുമായ, വീതികുറഞ്ഞ അണ്ഡാകാരവും വാലോട്‌ കൂടിയതുമായ അനുപര്‍ണ്ണങ്ങള്‍ ജോഡികളായി കാണപ്പെടുന്നു; ബഹുപത്രകം പത്രവൃന്തങ്ങളും തല്‌പത്തോടു കൂടിയതും ഉം 5 സെ.മി മുതല്‍ 13.6 സെ.മി വരെ നീളവും, നേര്‍ത്ത ചിറകോട്‌ കൂടിയതുമാണ്‌, അല്ലെങ്കില്‍ ഉരുതായിരിക്കും; പത്രകവൃന്തത്തിന്‌ 0.5 സെ.മി മുതല്‍ 8.0 സെ.മി വരെ നിളം; സമ്മുഖമോ ഉപസമ്മുഖമോ ആയ 3 ജോഡി പത്രകങ്ങള്‍, സാധാരണയായി താഴത്തെ ജോഡി മുകളിലത്തേതിനേക്കാള്‍ അല്‍പ്പം ചെറുതാണ്‌, പത്രഫലകത്തിന്‌ 9 സെ.മി മുതല്‍ 25 സെ.മി വരെ നിളവും 2.5 സെ.മി മതല്‍ 7 സെ.മി വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘനീത്തിയമോ കുന്താകൃതിയോ, പത്രാഗ്രം പതിഞ്ഞ നീ വാലോടുകീടിയതും, കൂര്‍ത്ത പത്രാധിരത്തോടെയുമാണ്‌, അവിഭജിതം, കടലാസ്‌ പോലത്തെ പ്രകൃതം തൊട്ട്‌ ചര്‍മ്മില പ്രകൃതം വരെയും, അരോമിലം; മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; അഗ്രത്തോടുത്ത്‌ ആരോഹണത്തില്‍ പോകുന്ന, 9 മുതല്‍ 13 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍..
Inflorescence / Flower : കൊഴുത്ത വെല്‍വെറ്റ്‌ രോമാവൃതമായ, വെളുത്ത പൂക്കള്‍, കക്ഷീയ റസീം പൂങ്കുലകള്‍.
Fruit and Seed : കായ, 20 സെ.മി വരെ നീളമുള്ളതും, കപില വര്‍ണ്ണ രോമിലമായതും, കനംകുറഞ്ഞതും പരന്നതുമായ പോഡ്‌ ആണ്‌; 4 വിത്തുകള്‍ വീതം.

Ecology :

സാധാരണയായി 700 മീറ്റര്‍ വരെ, താഴ്‌ന്ന ഉയരമുള്ളിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍, അരുവികള്‍ക്കരികിലോ ചതുപ്പുകള്‍ക്ക്‌ ചുറ്റുമായോ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും തെക്കന്‍ മലബാറിലും അവിടവിടെയായും, വടക്കന്‍ മലബാറിലെ പാലക്കാട്‌-കോഴിക്കോട്‌ മേഖലയി ല്‍ അപൂര്‍വ്വമായും കാണപ്പെടുന്നു.

Literatures :

Wight, Ic. 1607 & 1608. 1850; Gamble, Fl. Madras 1: 411. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 155. 2004.

Top of the Page