മെമിസിലോണ്‍ ലൂഷിംഗ്‌ടോണി Gamble - മെലാസ്റ്റോമറ്റേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 7 മീറ്റര്‍ വരെ ഉയരമുളള ചെറുമരങ്ങള്‍.
Branches and Branchlets : അരോമിലമായ, നേര്‍ത്ത, ഏതാണ്ട്‌ ഉരുണ്ട, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 0.4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 3 സെ.മീ മുതല്‍ 8.7 സെ.മീ വരെ നീളവും 0.8 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തം തൊട്ട്‌ വീതികുറഞ്ഞ ദീര്‍ഘവൃത്തമോ അപഅണ്‌ഡാകാരമോ ആണ്‌, പത്രാഗ്രം ഉപകോണാകാരമോ നടുവില്‍ ഒരു ചെറുകുനുപ്പുളള വൃത്താകാരമോ ആവാം, പത്രാധാരം നിശിതം തൊട്ട്‌ ഏതാണ്ട്‌ നേര്‍ത്തവസാനിക്കുന്നതുവരെയാവാം, അരികുകള്‍ അവിഭജിതമാണ്‌, ഉണങ്ങുമ്പോള്‍ പച്ചനിറമാകും; മുഖ്യസിര ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകളും ത്രിതീയ ഞരമ്പുകളും അപ്രസക്തമാണ്‌.
Inflorescence / Flower : ചെറുതണ്ടുളള, ഇളം നീലപ്പൂക്കള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ ചെറുകൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 0.2 സെ.മീ തൊട്ട്‌ 0.3 സെ.മീ വരെ വ്യാസമുളള ഗോളാകാര ബെറിയാണ്‌.

Ecology :

300 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളില്‍ സാധാരണയായി വളരുന്നു; ചലപ്പോള്‍ നിത്യഹരിത വനങ്ങളുടെ വരണ്ട മേഖലകളുടെ അരികുകളില്‍ കാണപ്പെടുന്നു.

Distribution :

ഇന്ത്യന്‍ ഉപഭുഖണ്‌ഡത്തില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Bull. Misc. Inform. Kew. 1919: 227. 1919; Gamble, Fl. Madras 1: 503. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 181. 2004; Saldanha, Fl. Karnataka 2: 39. 1996.

Top of the Page