മൈക്കേലിയ ചമ്പക L. - മാഗ്നോലിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലമുളള 30 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, നരച്ച നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ കുത്തുകളുളള ക്രീം നിറം.
Branches and Branchlets : അരോമിലമായ ഉരുണ്ട ഉപശാഖകള്‍. പെട്ടെന്ന്‌ കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങളുടെ വാര്‍ഷിക അടയാളങ്ങളുളളതാണ്‌; അഗ്രമുകുളങ്ങള്‍, നീളന്‍ സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞ, കുന്താകാരത്തിലുളള അനുപര്‍ണ്ണങ്ങളാല്‍ ആവൃതമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; ഛേദത്തില്‍, ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, ദൃഢമായ ഇലഞെട്ടിന്‌ 1 സെ.മീ തൊട്ട്‌ 3 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9.5 സെ.മീ തൊട്ട്‌ 25 സെ.മീ വരെ നീളവും 3.5 സെ.മീ തൊട്ട്‌ 9 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാര കുന്താകൃതിയുമാണ്‌, പത്രാഗ്രം പിരിഞ്ഞിരിക്കുന്ന വാലുളള ദീര്‍ഘാകാരമാണ്‌; പത്രാധാരം നിശിതം തൊട്ട്‌ നേര്‍ത്തവസാനിക്കുന്നതുവരെയാവാം, അരികുകള്‍ ലഘുവായി തരംഗിതമാണ്‌, അരോമിലം കടലാസ്‌ പോലത്തെ പ്രകൃതം; മുഖ്യസിര മുകളില്‍ ഏതാണ്ട്‌ പരന്നിരിക്കുന്നതാണ്‌; 12 മുതല്‍ 16 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍, അടുത്തും കനത്തില്‍ ജാലിതമാണ്‌.
Inflorescence / Flower : സൂഗന്ധമുളള വലിയ മഞ്ഞപ്പൂക്കള്‍, ഒറ്റയായി കക്ഷങ്ങളിലുണ്ടാകുന്നു.
Fruit and Seed : കടും ചുവപ്പുനിറമുള്ള, ഒറ്റ വിത്തുള്ള കായ, സ്‌പൈക്കായി അടുക്കിയിരിക്കുന്ന, പുറം ഭാഗത്തുകൂടി പൊട്ടുന്ന, 2 സെ.മി. മുതല്‍ 3 സെ. മി. വരെ വീതിയുള്ള നിറഞ്ഞ ഫോളിക്കുകളാണ്‌.

Ecology :

2400 മീറ്റര്‍ വരെ താഴ്‌ന്നതും ഇടത്തരം ഉയരമുള്ളതുമായയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ അവിടവിടെയായി വളരുന്നു. നട്ടുവളര്‍ത്താറുമുണ്ട്‌.

Distribution :

ഇന്തോമലേഷ്യ മേഖലയിലും ചൈനയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും വളരുന്നു.

Literatures :

Linnaeus, Sp. Pl. 536. 1753; Gamble, Fl. Madras 1: 9. 1997 (re. ed); Saldanha, Fl. Karnataka 1: 37. 1984; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 15. 2004.

Top of the Page