മിലിയുസ നീലഗിരിക്ക Bedd. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള വലിയ കുറ്റിച്ചെടികളായോ ചെറുമരങ്ങളായോ വളരുന്നു.
Branches and Branchlets : ഉരുണ്ടതും ചുളിവുകളുള്ളതുമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരു ഭാഗത്ത്‌ മാത്രമായി അടുക്കിയിരിക്കുന്നു; ഇലഞെട്ടുകള്‍ക്ക്‌ 0.3 മുതല്‍ 0.7 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 5 മുതല്‍ 10 സെ.മീ. വരെ നീളവും 2 മുതല്‍ 4 സെ.മീ. വരെ വീതിയും, അണ്ഡാകാരമോ കുന്താകാരമോ ദീര്‍ഘവൃത്തീയ-കുന്താകാരമോ ആണ്‌, പത്രാഗ്രം നീണ്ട വാലോടുകൂടിയതും, പത്രാധാരം ഉപ ആപ്പാകാരത്തിലും, അരോമിലവുമാണ്‌; ഏറെ വ്യക്തമല്ലാത്ത, ഉദ്ദേശം 6 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലികാ വിന്യാസം തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷീയമോ അപകക്ഷീയമോ ആയ പൂക്കള്‍ ഒറ്റക്കാണുണ്ടാകുന്നത്‌, ഊതകലര്‍ന്ന പച്ചനിറമാണിവക്ക്‌; പുഷ്‌പവൃന്തങ്ങള്‍ക്ക്‌ 0.5 മുതല്‍ 1 സെ.മീ. വരെ നീളം.
Fruit and Seed : ഒന്നോ രണ്ടോ വിത്തോടു കൂടിയതും അറ്റത്ത്‌ മുനപ്പോടുകൂടിയ ഗോളാകാരമോ ഉപഗോളാകാരമോ ആയ ചുവന്ന നിറത്തിലുമുള്ള സരസഫലങ്ങള്‍ കൂട്ടമായുാകുന്നു.

Ecology :

900 മുതല്‍ 1600 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമലകളിലെയും, വരുഷനാട്‌ മലകളിലെയും നീലഗിരി മലകളുടെയും കിഴക്കന്‍ ചരിവുകളില്‍ മാത്രം വളരുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000)

Literatures :

Beddome, Icon. Pl. Ind. Or. 88. 1868-1874; Gamble, Fl. Madras 1: 22. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 18. 2004.

Top of the Page