മിട്രെഫോറ ഹെയ്‌നിയാന (J. Hk. & Thoms.) Thw. - അനോനേസി

Synonym : ഓറോഫിയ ഹെയ്‌നിയാന ജെ. ഹുക്കര്‍ & തോംസണ്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഉദ്ദേശം 12 മീറ്റര്‍ വരെ ഉയമുള്ള ചെറുമരങ്ങള്‍.
Branches and Branchlets : ഉരുണ്ടതും നേര്‍ത്തതുമായ, അരോമിലമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രം അടുക്കിയതുമാണ്‌; അരോമിലവും, ചാലോടുകൂടിയതുമായ, ഇലഞെട്ടിന്‌ 0.4 മുതല്‍ 0.6 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 4 മുതല്‍ 10 വരെ സെ.മീ. നീളവും 2 മുതല്‍ 3.8 സെ.മീ. വരെ വീതിയും, വീതികുറഞ്ഞ അണ്ഡാകാരം മുതല്‍ ദീര്‍ഘവൃത്തീയ-അണ്‌ഡാകാരവും, അഗ്രം മുനപ്പില്ലാതെ കൂര്‍ത്തതോ മുനപ്പില്ലാത്ത ചെറുവാലോട്‌ കൂടിയതോ ആണ്‌, പത്രാധാരം കൂര്‍ത്തതോ ആപ്പ്‌ ആകൃതിയിലോ ചിലപ്പോള്‍ വൃത്താകാരത്തിലോ ആണ്‌, ഉപചര്‍മ്മില പ്രകൃതം, അരോമിലവും, തിളങ്ങുന്നതുമാണ്‌, മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; സാവധാനത്തില്‍ ആരോഹണക്രമത്തിലുള്ള നേര്‍ത്ത, ദ്വിതീയ ഞരമ്പുകള്‍ 6 മുതല്‍ 8 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകളും മറ്റ്‌ ചെറുഞരമ്പുകളും ചേര്‍ന്ന്‌ മികച്ച ജാലികാവിന്യാസം തീര്‍ക്കുന്നു.
Inflorescence / Flower : പൂക്കള്‍ ഒറ്റക്കായോ രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച്‌ ഇലകള്‍ക്ക്‌ എതിരായുാകുന്ന സൈമുകളായോ ഉണ്ടാകുന്നു, പിങ്ക്‌ കലര്‍ന്ന മഞ്ഞനിറം; പുഷ്‌പവൃന്തത്തിന്‌ 0.3 മുതല്‍ 0.5 സെ.മീ. വരെ നീളം
Fruit and Seed : ഒന്നുമുതല്‍ മൂന്നുവരെ വിത്തുകള്‍ ഉള്ളതും, കമ്പിളിരോമം പോലെ ചുരുണ്ടും പരസ്‌പരം കോര്‍ത്തുമിരിക്കുന്ന മഞ്ഞ രോമങ്ങള്‍ നിറഞ്ഞതും, ഗോളാകാരമോ സ്‌തൂപികാകാരമോ ഉള്ളതും, വിത്തുകള്‍ക്കിടയില്‍, സങ്കോചിച്ചിരിക്കുന്നതുമായ സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

800 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും (അഗസ്‌ത്യമലനിരകള്‍, വരുഷനാട്‌ മലകള്‍, പളനി, നീലഗിരി മലനിരകളിലെ കിഴക്കന്‍ ചരിവുകളില്‍ മാത്രം) ശ്രീലങ്കയിലും മാത്രം വളരുന്നു.

Literatures :

Thwaites and Hooker, Enum. Pl. Zeyl. 8. 1864; Gamble, Fl. Madras 1: 19. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 18. 2004.

Top of the Page