നോതോപീജിയ ഹെയ്‌നിയന (J. Hk.) Gamble വറൈറ്റി ഹെയ്‌നിയാന - അനാകാര്‍ഡിയേസി

Synonym : നോതോപീജിയ കോളിബ്രൂകിയാന (വൈറ്റ്‌) ബ്ലൂം വറ്റൈറ്റി ഹെയ്‌നിയാന ജെ. ഹുക്കര്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : നന്നായി വിണ്ടുകീറിയ പുറംതൊലി; വെട്ട്‌ പാടിന്‌ പിങ്ക്‌ കലര്‍ന്ന തവിട്ട്‌ നിറം:
Branches and Branchlets : ശാഖകള്‍ അരോമിലം, ഇളതായിരിക്കുമ്പോള്‍ ചെറുതായി രോമിലമായിരിക്കും.
Exudates : പൊള്ളിക്കുന്ന സ്രവം നന്നേകുറവായിരിക്കും.
Leaves : ഇലകള്‍ ലഘുവും സര്‍പ്പിളാകാരത്തില്‍, ഏകാന്തരക്രമത്തിലാണ്‌ ഇലഞെട്ടിന്‌ 0.3 മുതല്‍ 0.5 സെ.മീ. നീളം; പത്രഫലകത്തിന്‌ 4 മുതല്‍ 11.5 സെ.മീ. വരെ നീളവും 1 മുതല്‍ 3 സെ.മീ. വരെ വീതിയും ദീര്‍ഘവൃത്തീയ-ആയതാകാരവുമാണ്‌. മുനപ്പില്ലാത്ത നിശിതാഗ്രത്തോടും നിശിത പത്രാധാരത്തോടും കൂടിയതാണ്‌; അരികുകള്‍ അവിഭജിതമാണ്‌, അരോമിലമായതും ചര്‍മ്മില പ്രകൃതത്തോട്‌ കൂടിയതുമായ ഇതിന്റെ കീഴ്‌ഭാഗം വിളര്‍ത്തതാണ്‌; മുഖ്യസിര മുകളില്‍ ഏതാണ്ട്‌ പരന്നിരിക്കുന്നു; 15 മുതല്‍ 25 ജോഡി ദ്വിതീയ ഞരമ്പുകള്‍, ഇവ ഇടത്തരം കോണ്‍ തീര്‍ക്കുന്നു. ത്രിതീയ ഞരമ്പുകള്‍ ലഘുവായി പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂങ്കുലകള്‍ രോമിലമായ പാനിക്കുകളാണ്‌; പൂക്കള്‍ ബഹുലിംഗികളും അവൃന്തവുമാണ്‌.
Fruit and Seed : അഭ്രകം പരന്നതും ഒറ്റ വിത്തുള്ളതുമാണ്‌.

Ecology :

ഉയരം കുറഞ്ഞയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ കീഴ്‌ത്തട്ട്‌ മരമായും, വരണ്ട നിത്യഹരിത വനങ്ങളില്‍ ഉപമേല്‍ത്തട്ട്‌ മരമായും വളരുന്നു.

Distribution :

ദക്ഷിണേന്ത്യയിലെ സ്ഥാനിക സസ്യം; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും മാത്രമായി വളരുന്നു.

Status :

വംശനാശ സാധ്യത കുറഞ്ഞത്‌ (ഐ. യു. സി. എന്‍., 2000)

Literatures :

Fl. Pres. Madras 1: 180. 1918; Gamble, Fl. Madras 1: 265. 1997 (re. ed); Saldanha, Fl. Karnataka 2: 207. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 112. 2004.

Top of the Page