നോതാപോഡിറ്റെസ്‌ നിമ്മോണിയാന (Graham) Mabb. - ഇകാസിനേസി

Synonym : പ്രെമ്‌ന നിമോണിയാന ഗ്രഹാം & മാപ്പിയ ഫിറ്റിഡ (വൈറ്റ്‌.) മിയര്‍സ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനനന്ധ്രങ്ങളുളള, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : ശ്വസനരന്ധ്രങ്ങളുളള ലഘുരോമിലമായ, ഏതാണ്ട്‌ ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലാണ്‌; ലഘുരോമിലമായ, മുകളില്‍ പരന്നിരിക്കുന്ന ഇലഞെട്ടിന്‌ 1.2 സെ.മീ മുതല്‍ 6 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും 5 സെ.മീ മുതല്‍ 14 സെ.മീ വരെ വീതിയും, വീതിയേറിയ അണ്‌ഡാകാര ആയതാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ ആയതാകാരമോ ചിലപ്പോള്‍ അപഅണ്‌ഡാകാരമോ ആണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരമോ, സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആസമമോ ആവാം, അരികുകള്‍ അവിഭജിതം, കടലാസ്‌പോലത്തെ പ്രകൃതം (താഴ്‌ന്ന ഉയരമുളളയിടങ്ങില്‍) തൊട്ട്‌ ദൃഢമായ ഞരമ്പുകളുളള ചര്‍മ്മില പ്രകൃതം വരെയാകാം (ഉയര്‍ന്ന ഉയരമുളളയിടങ്ങളില്‍), മുകളില്‍ കടുംപച്ച നിറമാണ്‌, കീഴെ ഇളം നിറവും, അരോമിലമാണ്‌; മുഖ്യസിര പരന്നതാണ്‌; 6 മുതല്‍ 11 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വിദൂര പെര്‍കറന്റ്‌ രീതിയിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : അസുഖകരമായ ഗന്ധമുളള, മഞ്ഞപ്പൂക്കള്‍ ഉച്ഛസ്ഥ സൈമുകളായി ഉണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 1.5 സെ.മീ തൊട്ട്‌ 1.8 സെ.മീ വരെ നീളമുളള ആയതാകാരവും മിനുസമുളള, ഊതചുവപ്പ്‌ നിറത്തിലുളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

2300 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ തുറസ്സുകളില്‍ വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയിലും ഇന്തോചൈന മേഖലയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യാദ്രി തെക്കന്‍ മഹാരാഷട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Manilal, Bot. Hist. Hort. Malab. 88. 1980; Gamble, Fl. Madras 1: 196. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 93. 2004; Saldanha, Fl. Karnataka 2: 105. 1996.

Top of the Page