നോതോപീജിയ ട്രാവന്‍കോറിക Bedd. ex J. Hk. - അനാകാര്‍ഡിയേസി

Vernacular names : Malayalam: അവുകാരം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Branches and Branchlets : തുരുമ്പന്‍ രോമിലമായ നേര്‍ത്ത ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, വര്‍ത്തുളമായി, ഏകാന്തരക്രമത്തില്‍, ഇലഞെട്ടുകള്‍ 0.5 മുതല്‍ 1.5 സെ.മീ. വരെ നീളമുള്ള രോമിലമായതും, ചാലോട്‌ കൂടിയതുമാണ്‌; പത്രഫലകത്തിന്‌ 7 മുതല്‍ 22 സെ.മീ. വരെ നീളവും 2 മുതല്‍ 5 സെ.മീ. വരെ വീതിയും ദീര്‍ഘവൃത്തീയ-ആയതാകാരം മുതല്‍ അപകുന്താകാരം വരെ, പത്രാഗ്രം നീളമേറിയ ദീര്‍ഘാഗ്രമോ വാലോട്‌ കൂടിയതോ ആണ്‌, പത്രാധാരം നിശിതമാണ്‌, അരികുകള്‍ തരംഗിതവും രോമങ്ങളോടുകൂടിയതുമാണ്‌. കടലാസുപോലത്തെ പ്രകൃതം, കീഴ്‌ഭാഗത്ത്‌ നീലരാശി കലര്‍ന്ന നരച്ചനിറം; മുഖ്യസിര മുകള്‍ഭാഗത്ത്‌ പരന്നോ, ചെറുതായി ഉയര്‍ന്നോ കാണപ്പെടുന്നു; ഏതാണ്ട്‌ സമാന്തരമായ, 20 മുതല്‍ 30 വരെ ജോഡി പ്രമുഖമായ ദ്രിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയമോ കക്ഷങ്ങള്‍ക്ക്‌ മുകളിലായോ, 1 സെ.മീ. നീളമുള്ള റസീമുകള്‍; പൂക്കള്‍ വെളുത്ത നിറത്തില്‍ ബഹുലിംഗികളാണ്‌.
Fruit and Seed : കായ ഒറ്റവിത്തുള്ളതും, 0.5 സെ.മീ. കുറുകേയുമുള്ള അരോമിലവും വരമ്പുകളുള്ളതുമായ അഭ്രകം.

Ecology :

താഴ്‌ന്ന പ്രദേശങ്ങളിലേയും 1200 മീറ്റര്‍വരെ ഇടത്തരം ഉയരമുള്ളതുമായ പ്രദേശങ്ങളിലെയും ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യം - തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും മാത്രം വളരുന്നു.

Literatures :

Fl. Brit. Ind. 2: 40. 1876; Gamble, Fl. Madras 1: 265. 1997 (re. ed); Saldanha, Fl. Karnataka 2: 207-208. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 113. 2004.

Top of the Page