ഓറോഫിയ സെയ്‌ലാനിക്ക J. Hk.& Thoms. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടികളായോ ചെറുമരമായോ വളരുന്നു.
Branches and Branchlets : തുരുമ്പന്‍ കമ്പിളിരോമം പോലുള്ള കനത്ത രോമാവൃതമായതും, ഉരുണ്ടതും നേര്‍ത്തതുമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായി അടുക്കിയതുമാണ്‌; രോമിലമായ ഇലഞെട്ടിന്‌ 0.1 സെ.മീ. നീളം; പത്രഫലകത്തിന്‌ 5 മുതല്‍ 8.5 സെ.മീ. വരെ നീളവും, 2.2 മുതല്‍ 3.5 സെ.മീ. വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരമോ അണ്ഡാകൃതിയോ, അഗ്രം മുനപ്പില്ലാത്ത ചെറുവാലോടു കൂടിയതും, ആധാരം കൂര്‍ത്തതുമാണ്‌, കടലാസ്‌ പോലുള്ള പ്രകൃതം, അരോമിലം, മുഖ്യസിര മുകളില്‍ വ്യക്തമാണ്‌; നേര്‍ത്ത, 4 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ഏറെ വ്യക്തമല്ലാത്ത വിധത്തില്‍ ജാലികാവിന്യാസം തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഒറ്റക്കായോ രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച്‌ കക്ഷങ്ങളിലോ അപകക്ഷീയമായോ ഉണ്ടാകുന്നു; രോമിലമായ പൂഞെട്ടിന്‌ 1 മുതല്‍ 2 സെ.മീ. വരെ നീളം.
Fruit and Seed : ഒന്നോ രണ്ടോ വിത്തോടുകൂടിയ, ഗോളാകാരത്തിലുള്ള സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

ഇടത്തരം ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും (മദ്ധ്യ സഹ്യാദ്രിയിലും തമിഴ്‌നാട്‌ മലനിരകളിലെ പാലക്കാടും മാത്രമായി വളരുന്നു) ശ്രീലങ്കയിലും കാണപ്പെടുന്നു.

Literatures :

Hooker and Thomson, Fl. Ind. 111. 1855; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 33. 1990; Gamble, Fl. Madras 1: 24. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 19. 2004; Saldanha, Fl. Karnataka 1: 47. 1996.

Top of the Page