പ്ലൂറോസ്റ്റെലിയ ഓപ്പോസിറ്റ (Wall.) Alston - സെലാസ്‌ട്രേസി

Synonym : സെലാസ്‌ട്രസ്‌ ഓപ്പോസിറ്റ വല്ലിച്ച്‌; പ്ലൂറോസ്റ്റെലിയ വൈററി വൈറ്റ്‌ & ആര്‍നോള്‍ഡ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ചെറിയ നിത്യഹരിത മരങ്ങള്‍
Trunk & Bark : ചെറിയ ശല്‌ക്കങ്ങളോടുകൂടിയ, നരച്ച പുറംതൊലി; വെട്ടുപാടിന്‌ ചുവപ്പുനിറം.
Branches and Branchlets : അരോമിലവും, ചതുഷ്‌കോണത്തിലുള്ളതുമായ ഉപശാഖകള്‍്‌.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.3 സെ.മി നീളം; പത്രഫലകത്തിന്‌ 4 സെ.മി മുതല്‍ 6 സെ.മി വരെ നീളവും 1 സെ.മി. മുതല്‍ 2 സെ.മി വരെ വീതിയും, സാധാരണയായി അപഅണ്ഡാകാരം, ചിലപ്പോള്‍ ദീര്‍ഘവൃത്താകാരം ഉപകോണാകൃതിയിലുള്ള പത്രാഗ്രം, ആപ്പാകൃതിയിലുള്ള പത്രാധാരം, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, ഉണങ്ങുമ്പോള്‍ ഇരുവശത്തും ചാരനിറം; ചെറുതായി മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര; 4 മുതല്‍ 6 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ സൈമുകളാണ്‌; നന്നേ ചെറിയ, വെളുത്ത പൂക്കള്‍.
Fruit and Seed : ഒന്നോ രാേ അറകളുള്ളതും, അണ്ഡാകാരത്തിലുള്ളതുമായ പൊട്ടിത്തുറക്കാത്ത കായ; അരില്‍ പോലുള്ള അധ്യാവരണത്താല്‍ ആവൃതമായ ഒറ്റവിത്തുമാത്രം.

Ecology :

650 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളിലെ വര നിത്യഹരിതവനങ്ങളിലും ചെങ്കല്‍ മണ്ണുള്ള തീരദേശ കാടുകളിലും സാധാരണമാണ്‌.

Distribution :

തെക്കന്‍ ഏഷ്യയിലും ഇന്ത്യന്‍മഹാസമുദ്ര ദ്വീപുകളിലും കാണപ്പെടുന്നു; പശ്ചിമ ഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി, മലബാര്‍, കര്‍ണാടകതീരം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Trimen, Handb. Fl. Sri Lanka 6: (Suppl.) 48. 1931; Gamble, Fl. Madras 1: 211. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 98. 2004; Saldanha, Fl. Karnataka 2: 98. 1996; Cook, Fl. Bombay 1: 230. 1902.

Top of the Page