പോയ്‌സിലോന്യൂറോണ്‍ ഇന്‍ഡിക്കം Bedd. - ക്ലൂസിയേസി

Vernacular names : Malayalam: പൂതംകൊല്ലി, വയില.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലത്തോടും, ചിലപ്പോഴൊക്കെയും താങ്ങുവേരുകളുളളതുമായ, 35 മീറ്ററോളം ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളോടുകൂടിയ, തവിട്ടുനിറത്തിലുള്ള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്കുനിറം.
Branches and Branchlets : അരോമിലവും, ഉരുതുമായ ഉപശാഖകള്‍.
Exudates : ഏറെ സമൃദ്ധമല്ലാത്ത, കൊഴുത്ത സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; 1 സെ.മി മുതല്‍ 2 സെ.മി വരെ നീളമുള്ളതും, അരോമിലവും, ഛേദത്തില്‍ മുകള്‍ഭാഗം പരന്നും കീഴ്‌ഭാഗം ഉരുുമിരിക്കുന്ന ഘടനയുള്ള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 10 സെ.മി മുതല്‍ 29 സെ.മി വരെ നീളവും 3 സെ.മി മുതല്‍ 9 സെ.മി വരെ വീതിയും ദീര്‍ഘവൃത്താകാര-ആയതാകാരം തൊട്ട്‌ കുന്താകാരം വരെ, പത്രാഗ്രം നീ വാലോടുകൂടിയതാണ്‌, പത്രാധാരം നിശിതമോ സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആണ്‌, കട്ടിയേറിയ ചര്‍മ്മില പ്രകൃതം മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യസിര; മുഖ്യസിംരക്ക്‌ ലംബമായി നില്‍ക്കുന്നതും നേര്‍ത്തതുമായ ധാരാളം ദ്വിതീയ ഞരമ്പുകള്‍. ഇവ ചിലപ്പോള്‍ ത്രിതിയ ഞരമ്പുകളുടെ ജാലികകളുമായി യോജിക്കുന്നതിനാല്‍ അരികുകളടുത്ത്‌ അവ്യക്തമാണ്‌; വളരെ അടുത്ത ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥ പാനിക്കിളുകളാണ്‌.
Fruit and Seed : കായ ഒറ്റ വിത്തുള്ളതും, 4 സെ.മി കുറുകേയുള്ളതും ഉണങ്ങുമ്പോള്‍ കടുംതവിട്ടുനിറമാകുന്നതും കൊക്കോടുകൂടിയതും, വരമ്പുകളുള്ളതുമായ, ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1400 മീറ്റര്‍ വരെ, താഴ്‌ന്ന ഉയരമുള്ളതും ഇടത്തരം ഉയരമുള്ളതുമായ നിത്യഹരിതവനങ്ങളില്‍ പ്രദേശികമായി സാധാരണമായി വളരുന്ന മേലാപ്പ്‌ മരങ്ങളാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യസഹ്യാദ്രിയിലും അവിടവിടെയായി വളരുന്നു, കുദ്രേമുഖ്‌, ചിക്‌മാഗലൂര്‍ മേഖലകളില്‍ പ്രത്യേകിച്ച്‌, കൂട്ടത്തോടെ വളരുന്നു.

Literatures :

J. Linn. Soc. 8: 267. 17. 1865; Gamble, Fl. Madras 1: 77. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 43. 2004; Saldanha, Fl. Karnataka 1: 210. 1996.

Top of the Page