സജരിയ ലോറിഫോളിയ (Graham) Blatt. - അനോനേസി

Synonym : ഗുട്ടേരിയ ലോറിഫോളിയ ഗ്രഹാം.

Vernacular names : Malayalam: കാനക്കൈത, മനയാരെ, മഞ്ഞാര, മഞ്ഞനാര, മഞ്ഞരൈ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : ക്രമരഹിതമായി അടര്‍ന്ന്‌ പോകുന്ന പുറംതൊലി, വെട്ടുപാടിന്‌ ഇളം തവിട്ട്‌ നിറം.
Branches and Branchlets : നേര്‍ത്തതും, ഉരുണ്ടതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായടുക്കിയിരിക്കുന്നു; ദൃഢമായ ഇലഞെട്ടിന്‌ 0.5 മുതല്‍ 1.3 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 10 മുതല്‍ 30 സെ.മീ. വരെ നീളവും 3 മുതല്‍ 10 സെ.മീ. വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘായതം മുതല്‍ വീതി കുറഞ്ഞ ദീര്‍ഘവൃത്തമോ ആണ്‌, കൂര്‍ത്തതോ ചെറുതായി വാലോടുകൂടിയതോ കൂര്‍പ്പില്ലാത്തതോ ആയ കൂര്‍ത്ത പത്രാധാരം, അരോമിലമാണ്‌, അവിഭജിതമായ അരികുകള്‍. 8 മുതല്‍ 13 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : നീ തണ്ടോടുകൂടിയ ക്രീം നിറത്തിലുള്ള പൂക്കള്‍ ഒറ്റയായോ, മൂത്തശാഖകളില്‍ കൂട്ടമായോ ഉണ്ടാകുന്നു.
Fruit and Seed : 4 സെ.മീ. വരെ കുറുകേയുള്ള, ഗോളാകാര, ഉപഅവൃന്ത, സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

200 മീറ്ററിനും 600 മീറ്ററിനും ഇടയിലുള്ള ഉയരമുള്ള പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമായും വടക്കന്‍ മലനാട്‌ മുതല്‍ കൊങ്കണ്‍ തീരം വരെയുള്ള മദ്ധ്യ സഹ്യാദ്രിയില്‍ അവിടവിടെയായും കാണപ്പെടുന്നു.

Status :

വംശനാശ ഭീഷണി കുറഞ്ഞത്‌ : വംശനാശ ഭീഷണിയോടടുക്കുന്നു (ഐ. യു. സി. എന്‍., 2000).

Literatures :

J. Bombay Nat. Hist. Soc. 34: 294. 1931; Gamble, Fl. Madras 1: 12. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 20. 2004; Saldanha, Fl. Karnataka 1: 49. 1984; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 33. 1990.

Top of the Page