സ്‌പോണ്ടിയാസ്‌ പിന്നാറ്റ (L. f.) Kurz. - അനാകാര്‍ഡിയേസി

Synonym : മാഞ്ചിഫെറ പിന്നാറ്റ ലിനേയസ്‌ ഫില്‍; സ്‌പോണ്ടിയാസ്‌ മാഞ്ചിഫെറ വില്‍ഡെനോവ്‌.

Vernacular names : Malayalam: അമ്പഴം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 27 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇലപൊഴിക്കും മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന പുറം തൊലി.
Branches and Branchlets : ഉരുണ്ടതും അരോമിലവുമായ ഉപശാഖകള്‍.
Leaves : അസമപിച്ഛക ബഹുപത്രങ്ങള്‍ ഏകാന്തരമായി കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു, ഇവയ്‌ക്ക്‌ 18 മുതല്‍ 50. സെ. മി. നീളം; പത്രവൃന്തങ്ങള്‍ക്ക്‌ 5 മുതല്‍ 15 സെ. മി. നീളം; പത്രകങ്ങള്‍ 4 മുതല്‍ 5 ജോഡികള്‍ അറ്റത്ത്‌ ഒരെണ്ണം; പത്രകവൃന്തങ്ങള്‍ക്ക്‌ 1 സെ. മി. വരെ നീളം; പത്രകഫലകത്തിന്‌ 6 മുതല്‍ 14 വരെ സെ. മി. നീളവും 5 മുതല്‍ 7 സെ. മി. വീതിയും, ദീര്‍ഘ വൃത്താകാരം മുതല്‍ ആയതാകാരം വരെ, അഗ്രം നീണ്ട വാലോട്‌ കൂടിയതോ ദീര്‍ഘാഗ്രത്തോട്‌ കൂടിയതോ ആധാരം അസമമായി വൃത്താകാരത്തോടേയും അരികുകള്‍ അവിഭജിതമായും, സ്‌തരിയമോ ഉപചര്‍മ്മിലമോ ആയ പ്രകൃതം; അന്തര്‍ സീമാന്തരസിരകളുമായി കൂടിച്ചേരുന്ന ദ്വിതീയ ഞരമ്പുകള്‍ ഏതാണ്ട്‌ 18 ജോഡി ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷങ്ങളിലുണ്ടാകുന്ന പാനിക്കിളുകളാണ്‌; പൂക്കള്‍ വെളുത്തതും ഉപഅവൃന്തങ്ങളും ബഹുലിംഗികളുമാണ്‌.
Fruit and Seed : കായ, 1 മുതല്‍ 3 വരെ വിത്തുകളുള്ള, ഹൃദ്യഗന്ദമുള്ള, 1.5 മുതല്‍ 5 സെ. മി. നീളവും 1 മുതല്‍ 3.5 സെ. മി. വീതിയുമുള്ള അണ്‌ഢകാര അഭ്രകമാണ്‌.

Ecology :

നിത്യഹരിത വനങ്ങളിലും ആര്‍ദ്ര ഇലപൊഴിയും വനങ്ങളിലും അങ്ങിങ്ങായി കാണപ്പെടുന്നു.

Distribution :

പാലിയോട്രോപിക്‌ മേഖലയിലെങ്ങും വളരുന്നു; പശ്ചിമഘട്ടത്തില്‍ എല്ലായിടത്തും കാണപ്പെടുന്നു.

Literatures :

Prelim. Rep. For. & Veg. Pegu. App. A. 44 & B. 42. 1875; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 126. 1990; Gamble, Fl. Madras 1: 259. 1997 (re. ed); Cook, Fl. Bombay 1: 281. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 114. 2004; Saldanha, Fl. Karnataka 2: 209. 1996.

Top of the Page