ടാബര്‍നാമൊാന ഗാംബ്ലി Subram. & Henry - അപോസിനേസി

Synonym : എര്‍വട്ടാമിയ കോഡേറ്റ ഗാംബിള്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള, ചെറുമരങ്ങളായോ കുറ്റിച്ചെടിയായോ വളരുന്നു.
Exudates : സ്രവം പാല്‌പോലെ വെളുത്തതാണ്‌.
Leaves : ലഘുവായ ഇലകള്‍, സമ്മുഖമായി, അസമ ജോഡികളായി ഡെക്കുസേറ്റ്‌ ക്രമത്തില്‍, ഇലഞെട്ട്‌ 1 സെ.മി നീളമുള്ളതും, കീഴറ്റത്ത്‌ ഇറുകി നില്‍ക്കുന്ന ഒരു ചെറിയ പോള ഉള്ളതുമാണ്‌; പത്രഫലകത്തിന്‌ 6.5 മുതല്‍ 12 സെ.മി വരെ നീളവും, 2.5 മുതല്‍ 4.5 സെ.മി വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയമോ ദീര്‍ഘവൃത്തീയ-കുന്താകാരമോ ആണ്‌, പത്രാഗ്രം നീണ്ട വാലോട്‌ കൂടിയതാണ്‌, വാലിന്‌ 2 സെ.മി വരെ നീളം, പത്രാധാരം കൂര്‍ത്തതാണ്‌, അരോമിലം, വിളറിയ കീഴ്‌ഭാഗം; മുഖ്യസിര മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്‌; ദ്വിതീയ ഞരമ്പുകള്‍ 7 മുതല്‍ 9 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : വെളുത്ത നിറത്തിലുള്ള, ദ്വിലിംഗ പുഷ്‌പങ്ങള്‍, ഉച്ഛസ്ഥ കോറിംബോസ്‌ സൈമുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : അറ്റത്തൊരു വാലോട്‌ കൂടിയ, ആയതാകാരത്തിലുള്ള ഫോളിക്കിളുകള്‍ 4 സെ.മി നീളവും 1 സെ.മി വീതിയുമുള്ളതാണ്‌; അരിലോടുകൂടിയ ധാരാളം വിത്തുകളുാകുന്നു.

Ecology :

600 മീറ്ററിനും 1400 മീറ്ററിനും മദ്ധ്യേ, ഇടത്തരം ഉയരമുള്ളയിടങ്ങളിലെ നിത്യഹരിതവനങ്ങളിലെ കീഴ്‌ത്തട്ട്‌ മരമായോ കുറ്റിച്ചെടിയായോ, ഏറെ വ്യാപകമായി വളരുന്നു.

Distribution :

തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം വളരുന്ന, പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനിക മരമാണിത്‌.

Status :

വംശനാശ ഭീഷണി കുറഞ്ഞത്‌: സംരക്ഷണം ആവശ്യമുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Bull. Bot. Sur. India 12: 1. 1970; Gamble, Fl. Madras 2: 813. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 285-286. 2004.

Top of the Page