ടെര്‍മിനാലിയ ട്രാവന്‍കോറെന്‍സിസ്‌ Wight & Arn. - കോംബ്രിട്ടേസി

Synonym : ടെര്‍മിനാലിയ ആങ്കുസ്റ്റിഫോളിയ സെന്‍സു റോക്‌സ്‌ബര്‍ഗ്‌, ഫ്‌ളോറ ഓഫ്‌ ഇന്ത്യ 2:437. (1832)

Vernacular names : Tamil: മൊര്‍ഗച്ചി, പീ കടുക്കൈMalayalam: ചൂള മരുത്‌, കട്ട കടുക്ക, കാട്ടുകടുക്ക, കൊട്ടകടുക്ക, പാകടുക്കൈ, പേകടുക്ക, ചുളമരുത്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ ഉയരത്തില്‍ വളരുന്ന, വപ്രമൂലത്തോടുകൂടിയ വന്‍മരങ്ങള്‍.
Trunk & Bark : കൃത്യമായ തായ്‌ത്തടി; നരച്ചനിറത്തിലുളള, മിനുസമാര്‍ന്ന പുറംതൊലി; വെട്ട്‌പാടിന്‌ തവിട്ട്‌ നിറം.
Branches and Branchlets : ഏതാണ്ട്‌ ഉരുണ്ടതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, സമ്മുഖമോ, ഉപസമ്മൂഖമോ, ഏകാന്തര ക്രമത്തിലോ ആണ്‌; പത്രവൃന്തത്തിന്‌ 1.3 സെ.മീ മുതല്‍ 1.9 സെ.മീ വരെ നീളമുളളതും, മുകളില്‍ ചെറുചാലോട്‌ കൂടിയതുമാണ്‌; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 2.2 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയുമുണ്ട്‌, വീതികുറഞ്ഞ ദീര്‍ഘ വൃത്തീയ - ആയതാകാരമോ കുന്താകാരമോ ആണ്‌, പത്രാഗ്രം കൂര്‍ത്തതു തൊട്ട്‌ ചെറുവാലോട്‌ കൂടിയതോ ആണ്‌, പത്രാധാരം അസമമായി ആപ്പാകാരത്തിലോ വൃത്താകാരത്തിലോ ആണ്‌, അവിഭജിതം, ചര്‍മ്മില പ്രകൃതം, ഇളതായിരിക്കുമ്പോള്‍ ചെറുതായി രോമിലമാണ്‌, പിന്നീട്‌ അരോമിലമാകുന്നു, മുഖ്യസിര ഏതാണ്ട്‌ പരന്നാണിരിക്കുന്നത്‌; സാവധാനത്തില്‍ വളഞ്ഞുപോകുന്ന 12 മുതല്‍ 15 വരെ ദ്വിതീയ ഞരമ്പുകള്‍; സൂക്ഷമ ജാലികാ-പെര്‍കറന്റ്‌ രീതിയിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ പാനിക്കിള്‍ സൈ്‌പക്കുകളാണ്‌, പൂങ്കുലത്തണ്ടും, പൂഞെട്ടും ലഘുവായി തുരുമ്പന്‍ രോമിലമാണ്‌; വെളുത്ത പൂക്കള്‍.
Fruit and Seed : ഒറ്റ വിത്തുമാത്രമുളള, നരച്ച,വൃത്താകാര അടയാളങ്ങളോടുകൂടിയ കായ, 3.8 സെ.മീ നീളമുളളതും 1.3 സെ.മീ വീതിയുളളതുമായ അണ്‌ഡാകാല ഡ്രൂപ്പ്‌ ആണ്‌.

Ecology :

100 മീറ്റര്‍ തൊട്ട്‌ 1000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ അവിടവിടെയായും മധ്യസഹ്യാദ്രിയുടെ തെക്കന്‍ ഭാഗങ്ങളില്‍ അപൂര്‍വ്വമായും കാണപ്പെടുന്നു.

Literatures :

Wight and Arnon, Prodr. 314. 1834; Gamble, Fl. Madras 1: 464. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 173. 2004; Saldanha, Fl. Karnataka 2: 51. 1996.

Top of the Page