ടെട്രാമെലസ്‌ നൂഡിഫ്‌ളോറ R.Br. - ഡാറ്റിസ്‌കേസി

Synonym : ടെട്രാമെലസ്‌ ഗ്രാമിയാന വൈറ്റ്‌.

Vernacular names : Tamil: ചീനി, പീയിMalayalam: ചീനി, പെരുമരം, പൊന്തം-ചീനി, വെളള ചീനി, വെളളപശ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലത്തോടുകൂടിയ, 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ഇലപൊഴിക്കും വന്‍ മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, നരച്ച വെളുത്തനിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ക്രീംനിറം.
Branches and Branchlets : ശ്വസനരന്ധ്രങ്ങളോടുകൂടിയ, ഉരുണ്ട ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്ന വിധത്തിലാണ്‌; ഇലഞെട്ടിന്‌ 10 സെ.മീ നീളം, ലഘുവായി രോമിലമാണ്‌; പത്രഫലകത്തിന്‌ 12 സെ.മീ വരെ നീളവും 10 സെ.മീ വരെ വീതിയും. ആകൃതി വീതിയേറിയ അണ്‌ഡാകാരം മുതല്‍ വൃത്താകാരം വരെയാണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം ഹൃദയാകാരത്തിലും, അരികുകള്‍ ക്രമരഹിതമായി ദന്തിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, മുകളില്‍ അരോമിലവും കീഴ്‌ഭാഗത്ത്‌ ലഘു രോമിലവുമാണ്‌, പത്രാധാരത്തില്‍ 3 മുതല്‍ 5വരെ ഞരമ്പുകളുണ്ട്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളും, ഡയീഷ്യസുമാണ്‌; ആണ്‍പൂക്കള്‍ ലഘുരോമിലമായ പാനിക്കിളുകളിലുണ്ടാകുന്നു, ഉപഅവൃന്ത പൂക്കള്‍ക്ക്‌, പച്ചകലര്‍ന്ന മഞ്ഞനിറമാണ്‌; പെണ്‍പൂക്കള്‍ അവൃന്തവും, സൈ്‌പക്കുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : കായ, 0.4 സെ.മീ നീളമുളള, ഗ്രന്ഥികള്‍ നിറഞ്ഞ, മങ്ങിയ 8-ഞരമ്പുകളുളളതുമായ കുംഭാകൃതിയിലുള്ള കാപ്‌സ്യൂള്‍ ആണ്‌; നന്നേ ചെറിയ ധാരാളം വിത്തുകള്‍.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങള്‍തൊട്ട്‌ അര്‍ദ്ധനിത്യഹരിതവനങ്ങളില്‍ വരെയുളള തുറസ്സുകളില്‍. ഉന്നതശീര്‍ഷ മരങ്ങളായി വളരുന്നു.

Distribution :

പാലിയോട്രോപിക്‌ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും മാത്രം.

Literatures :

Benn. Pl. Jav. Rar. 79. 17. 1838; Gamble, Fl. Madras 1: 544. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 201. 2004; Saldanha, Fl. Karnataka 1: 291. 1996.

Top of the Page