ആന്റിഡെസ്‌മ അലക്‌സിടെറിയ L. - യൂഫോര്‍ബിയേസി

Synonym : ആന്റിഡെസ്‌മ സെയ്‌ലാനിക്കം ലാമാര്‍ക്ക്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : വിണ്ടുകീറിയ, ചാരനിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഇളംമഞ്ഞ നിറമാണ്‌.
Branches and Branchlets : ഉപഅരോമിലമായ, പടര്‍ന്നുനില്‍ക്കുന്നതും തൂങ്ങിനില്‍ക്കുന്നതുമായ നേര്‍ത്ത്‌ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; ലഘുവായി രോമിലമായ, 0.2 സെ.മീ നീളമുളള അണ്‌ഡാകാര-ത്രികോണാകാരത്തിലുളള ചെറിയ അനുപര്‍ണ്ണങ്ങളാണ്‌; 0.15 സെ.മീ മുതല്‍ 0.3 സെ.മീ വരെ നീളമുളള, ചാലുളള, ഉപഅരോമിലമായ ഇലഞെട്ടുകള്‍; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 9 സെ.മീ വരെ നീളവും 1.4 സെ.മീ മുതല്‍ 2.7 സെ.മീ വരെ വീതിയും വീതികുറഞ്ഞ ദീര്‍ഘവൃത്താകാരവുമാണ്‌, അറ്റത്തൊരുമുനപ്പോടുകൂടിയ മൂര്‍ച്ചയില്ലാത്ത ദീര്‍ഘാഗ്രവും, പത്രാധാരം നിശിതംതൊട്ട്‌ ആപ്പാകാരം വരെയോ ചെറുതായി ചരിഞ്ഞിരിക്കുന്നതോ ആണ്‌, അവിഭജിതമായ അരികുകള്‍, കടലാസ്‌പോലത്തെ പ്രകൃതം, മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; വളയം തീര്‍ക്കുന്ന ഏതാണ്ട്‌ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥ സൈപക്കുകളാണ്‌; പൂക്കള്‍ ഏകലിംഗികളാണ്‌; ഡയീഷ്യസും.
Fruit and Seed : ഒറ്റവിത്തുളള കായ, ചുവന്നനിറത്തിലുള്ള ചെറിയ അണ്‌ഡാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Literatures :

Sp. Pl. 1027. 1753 p.p.; Gamble, Fl. Madras 2: 1297. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 409. 2004.

Top of the Page