ആന്റിഡെസ്‌മ ബ്യൂണിയസ്‌ (L.) Spreng - യൂഫോര്‍ബിയേസി

Synonym : സ്റ്റിലാഗോ ബ്യൂണിയസ്‌ ലിന്നേയസ്‌.

Vernacular names : Tamil: നൊലൈഡാലി.Malayalam: ആര്യപൊരിയന്‍, ചെറുതാളി, നുളിത്താലി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ലഘുവായി രോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ ഏതാണ്ട്‌ 0.5 സെ.മീ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയ - ആയതാകാരം തൊട്ട്‌ കുന്താകാരം വരെയുമാണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം നിശിതം തൊട്ട്‌ ഉപകോണാകാരം വരെയാണ്‌, അരോമിലം മുകളില്‍ ചിലപ്പോള്‍ തിളങ്ങുന്നതും കടുംപച്ചനിറത്തിലുമാണ്‌; മുഖ്യസിരമുകളില്‍ ചാലുളളതാണ്‌, കമാനം തീര്‍ക്കുന്നു; 5 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷീയമോ ഉച്ഛസ്ഥമോ ആയ പൂങ്കുലകള്‍; പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; അവൃന്തമായ ആണ്‍പൂക്കള്‍, 8 സെ.മീ മുതല്‍ 10 സെ.മീ വരെ നീളമുളള കനത്ത അരോമില സ്‌പൈക്കുകളില്‍ ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ റസീമുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : കായ, ഒറ്റവിത്തുളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖല, അസ്‌ത്രേലിയ, തെക്കന്‍ ചൈന എന്നിവിടങ്ങളില്‍ വളരുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Syst. Veg. 1. 826. 1825; Gamble, Fl. Madras 2: 1297. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 409. 2004; Saldanha, Fl. Karnataka 2: 116. 1996.

Top of the Page