അഫാനാമിക്‌സിസ്‌ പോളിസ്റ്റാക്കിയ (Wall.) Parker - മീലിയേസി

Synonym : അഗ്ലയ പോളിസ്റ്റാക്കിയ വല്ലിച്ച & അമൂറ റോഹിടുക (റോക്‌സ്‌ബര്‍ഗ്‌) വൈറ്റ്‌ & ആര്‍നോള്‍ഡ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വലിയ തലപ്പോടെ രണ്ടാം തലത്തില്‍ എത്തുന്ന ഇടത്തരം വലുപ്പമുള്ള മരങ്ങള്‍.
Trunk & Bark : പരുക്കന്‍ ശല്‍ക്കിതവും പിന്നീട്‌ അരോമിലവുമായ നരച്ച നിറത്തിലുള്ള കനം കുറഞ്ഞ പുറംതൊലി.
Branches and Branchlets : സാധാരണയായി, ബഹുപത്രങ്ങള്‍ അറ്റത്ത്‌ കേന്ദ്രീകരിച്ചിരിക്കുന്ന, ഉരുണ്ട ഉപശാഖകള്‍.
Leaves : ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായടുക്കിയ, 50 സെ.മീ മുതല്‍ 90 സെ.മീ വരെ നീളമുള്ള അസമപിച്ഛക ബഹുപത്രങ്ങളാണ്‌; അനുപര്‍ണ്ണങ്ങളില്ല; കീഴറ്റം വീര്‍ത്ത, ഇലഞെട്ടിന്‌ 15 സെ.മീ വരെയോ കൂടുതലോ നീളം; മിക്കവാറും പരുക്കന്‍ ശല്‍ക്കിതമായ മുഖ്യാക്ഷത്തിന്‌ 30 സെ.മീയോ കൂടുതലോ നീളം; അറ്റത്തൊരെണ്ണം ഒറ്റയായുള്ള 4 മുതല്‍ 8 വരെ ജോഡി പത്രകങ്ങള്‍ സമ്മുഖമാണ്‌ (ഇളം ചെടികളില്‍ ഏകാന്തരം തൊട്ട്‌ ഉപസമ്മുഖം വരെയാകാം), പത്രകഫലകത്തിന്‌ 7 സെ.മീ മുതല്‍ 18 സെ.മീ (22 സെ.മീ) വരെ നീളവും 3 സെ.മീ മുതല്‍ 6.5 സെ.മീ (10 സെ.മീ) വരെ വീതിയും, ആയത-കുന്താകൃതിയുമാണ്‌, പത്രാഗ്രം ചെറു ദീര്‍ഘാഗ്രമാണ്‌, പത്രാധാരം അസമവുമാണ്‌, അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലമാണ്‌; പത്രകവൃന്തത്തിന്‌ 0.4 മുതല്‍ 1 സെ.മീ വരെ നീളം, മുഖ്യസിര മുകളില്‍ ചെറുതായി ഉയര്‍ന്നതാണ്‌, കീഴെ ദൃഢവുമാണ്‌; സിരാവിന്യാസം സാധാരണയായി യൂകാംപ്‌റ്റോഡ്രോമസ്‌ വിധത്തിലാണ്‌, ചിലപ്പോള്‍ ചില വളയങ്ങള്‍ പ്രബലമായി മിശ്രിത കാംപ്‌റ്റോഡ്രാമസ്‌ വിധത്തിലുമാവാം; വിശാല ജാലിതമായ നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറു ഞരമ്പുകളുടെ വിന്യാസം പ്രബലമല്ല, പക്ഷേ റാമിഫെഡ്‌ വിധത്തിലാണ്‌.
Inflorescence / Flower : മൊട്ടായിരിക്കുമ്പോള്‍ ഗോളാകാരമായ, ബഹുലിംഗികളായ പൂക്കള്‍, പാനിക്കിള്‍ റസീം പൂങ്കുലകളിലുണ്ടാകുന്നു.
Fruit and Seed : 3 അറകളുള്ള, 3 സെ.മീ വരെ കുറുകേയുള്ള കായ, ചര്‍മ്മിലവും, ഇളം മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഉപഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ സാധാരണമാണ്‌, ചിലപ്പോള്‍ 1300 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലേക്കും വ്യാപിക്കാറുണ്ട്‌.

Distribution :

ഇന്ത്യ (പശ്ചിമ ഘട്ടത്തില്‍-ട്രാവന്‍കൂര്‍ തൊട്ട്‌ തെക്കന്‍ കാനറ വരെയും ആസ്സാമിലും) ശ്രീലങ്ക, മലേഷ്യ, ഫിലിപൈന്‍സ്‌ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Indian Forester 57: 486. 1931; Gamble, Fl. Madras 1: 181. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 88. 2004; Saldanha, Fl. Karnataka 2: 231. 1996.

Top of the Page