അപോറോസ ഫ്യൂസിഫോര്‍മിസ്‌ Thw. - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Literatures

Botanical descriptions :

Habit : ചെറുമരങ്ങള്‍.
Trunk & Bark : തവിട്ടുനിറത്തിലുളള മിനുസമാര്‍ന്ന പുറംതൊലി.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; ചാലോട്‌കൂടിയ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 8 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 5.5 സെ.മീ വരെ വീതിയും, അപഅണ്‌ഡാകാരമോ വൃത്താകാരമോ ആണ്‌, പത്രാഗ്രം ഉപകോണാകാരംതൊട്ട്‌ അറ്റത്തൊരു ചെറുവിടവുള്ള വൃത്താകാരം വരെയാകാം; പത്രാധാരം ആപ്പാകാരത്തിലാണ്‌; മുഖ്യസിര മുകളില്‍ ഒരല്‍പ്പം ഉയര്‍ന്നതാണ്‌; ഏതാണ്ട്‌ 5 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍പൂക്കള്‍ 25 സെ.മീ നീളമുളള, കക്ഷീയ കാറ്റ്‌കിന്‍ ആണ്‌; പെണ്‍പൂക്കള്‍ കുറിയ സൈമുകളിലുണ്ടാകുന്നു.
Fruit and Seed : 2 മുതല്‍ 4 വരെ വിത്തുകളുളള കായ, 2 സെ.മീ നീളമുളള, കൊക്കുളള, അരോമിലമായ നടുവില്‍ വീര്‍ത്തും അറ്റങ്ങള്‍ കൂര്‍ത്തുമിരിക്കുന്ന കാപ്‌സ്യൂള്‍ ആണ്‌.

Literatures :

Thwaites, Gamble, Fl. Madras 2:1309. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 410. 2004; Saldanha, Fl. Karnataka 2: 118. 1996.

Top of the Page