ബീല്‍ഷെമീഡിയ ഡാല്‍സെല്ലി (Meissn.) Kosterm. - ലോറേസി

Synonym : ബീല്‍ഷെമീഡിയ ഫാഗിഫോളിയ വറൈറ്റി ഡാല്‍സെല്ലി മീസ്സന്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, ചാരനിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഓറഞ്ച്‌ നിറം.
Branches and Branchlets : അരോമിലമായ ഉരുണ്ട ഉപശാഖകള്‍; ചെറുതും ശല്‌ക്കങ്ങളാലാവൃതമായ അഗ്രമുകുളങ്ങള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായി, ചിലപ്പോള്‍ ഉപസമ്മുഖമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലാണ്‌; ഇലഞെട്ടിന്‌ 1.1 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9.5 സെ.മീ മുതല്‍ 15 സെ.മീ വരെ നീളവും 3.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തംതൊട്ട്‌ അണ്‌ഡാകാര-കുന്താകൃതിയുമാകാം, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ നിശിതമോ ചെറുദീര്‍ഘമോ ആയ പത്രാഗ്രം, പത്രാധാരം നിശിതംതൊട്ട്‌ സാവധാനം നേര്‍ത്തവസാനിക്കുന്നതുവരെയാകാം, അവിഭജിതമായ അരികുകള്‍, അരോമിലം, മിനുസമാര്‍ന്നതും തിളങ്ങുന്നതുമായ മുകള്‍ഭാഗം, ചര്‍മ്മില പ്രകൃതം, സാവധാനം വളയുന്ന, നേര്‍ത്ത, ഏതാണ്ട്‌ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍, ശക്തമായ ജാലിതമായിട്ടുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ കുറിയ കക്ഷീയ പാനിക്കിളുകളിലുണ്ടാകുന്നു.
Fruit and Seed : കായ, ഏതാണ്ട്‌ 1.7 സെ.മീ നീളമുളള, ദീര്‍ഘ ഗോളാകാര ബെറിയാണ്‌; ദൃഢമായ ഫലഞെട്ടിന്‌ ചുവപ്പുനിറമാണ്‌; കായുടെ പരിദളങ്ങള്‍ എളുപ്പം കൊഴിയുന്നവയാണ്‌.

Ecology :

1200 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-മധ്യസഹ്യാദ്രിക്കും തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രിക്കുമിടയില്‍ കാണപ്പെടുന്നു.

Literatures :

DC., Prodr. 15 (1): 64. 1864; Gamble, Fl. Madras 2: 1221. 1993 (re. ed); Saldanha, Fl. Karnataka 1: 59. 1996.

Top of the Page