കാലോഫില്ലം ആസ്‌ട്രോ Kosterm. ex Stevens - ക്ലൂസിയേസി

Synonym : കാലോഫില്ലം ട്രപീസിഫോളിയം സെന്‍സു ആല്‍ഡേര്‍സണ്‍.

Vernacular names : Malayalam: കാട്ടുപുന്ന.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : തോണിയുടെ ആകൃതിയുള്ള, കനത്ത വിള്ളലുകളോടുകൂടിയ പുറംതൊലിക്ക്‌ തവിട്ടുനിറം തൊട്ട്‌ മഞ്ഞനിറം വരെ ആണ്‌; അകംതൊലിക്ക്‌ ചുവപ്പ്‌നിറം.
Branches and Branchlets : ഉണങ്ങുമ്പോള്‍ കടും തവിട്ടുനിറമാകുന്ന ഉപശാഖകള്‍ ചതുഷ്‌കോണോടുകൂടിയതാണ്‌.
Exudates : നിറമൊന്നും ഇല്ലാത്ത സ്രവം.
Leaves : സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.3 സെ.മി മുതല്‍ 0.8 സെ.മി. വരെ നീളം, ചലോടുകൂടിയതും അരോമിലവുമാണ്‌; പത്രഫലകത്തിന്‌ 2.5 സെ.മി മുതല്‍ 6 സെ.മി വരെ (ചിലപ്പോള്‍ 8 സെ.മി) നീളവും, 1 സെ.മി മുതല്‍ 4 സെ.മി വരെ വീതിയും, അപഅണ്‌ഡാകാരവും പത്രാഗ്രം സാധാരണയായി വൃത്താകാരത്തിലോ ഉപകോണാകാരമോ ആണ്‌, ചിലപ്പോള്‍ ചെറു വാലോടുകൂടിയത്‌, പത്രാധാരം അപ്പാകൃതിയില്‍ ചര്‍മ്മില പ്രകൃതം, മുകള്‍ഭാഗം തിളങ്ങുന്നതാണ്‌; പരന്നതോ, മുകള്‍ഭാഗത്ത്‌ ചെറുതായി ഉയര്‍ന്നതോ ആയ മുഖ്യസിര; വളരെ അടുത്തതും സമാന്തരമായി പോയി, കൂടിയ നിശിതകോണില്‍ കട്ടിയേറിയ അരികില്‍ അവസാനിക്കുന്നതുമായ ദ്വിതിയ ഞരമ്പുകള്‍.
Inflorescence / Flower : വെളുത്ത പൂക്കള്‍ കക്ഷീയ പാനിക്കിള്‍ പൂങ്കുലകളില്‍ ഉാകുന്നു.
Fruit and Seed : കായ 3.5 സെ.മി നീളമുള്ളതും, അറ്റത്തൊരു മുനപ്പോടുകൂടിയതുമായ അണ്‌ഡാകാര ആമ്രകമാണ്‌; ഒറ്റവിത്തുമാത്രം.

Ecology :

1100 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍, ഇടത്തരം ഉയരമുള്ളതും ഏറെ ഉയരമുള്ളതുമായ പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളിലെ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമല മേഖലകളില്‍ സാധാരണമാണ്‌, ഏലമല തൊട്ട്‌ നീലഗിരിമലകളുടെ പടിഞ്ഞാറന്‍ ചരിവുകളില്‍ അപൂര്‍വ്വമാണ്‌.

Literatures :

J. Arn. Arb. 61: 250. 1980; Gamble, Fl. Madras 1: 76. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 39. 2004; Saldanha, Fl. Karnataka 1: 202. 1996.

Top of the Page