കനാറിയം സട്രിക്‌ടം Roxb. - ബര്‍സെറേസി

Vernacular names : Malayalam: പന്തം, പന്തപ്പയ്യന്‍, തെളളി, വിരക, തെള്ളിപ്പൈന്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, വപ്രമൂലത്തോട്‌ കൂടിയ, വന്‍മരങ്ങള്‍.
Trunk & Bark : കൃത്യമായ തായ്‌ത്തടി; തവിട്ട്‌ നിറത്തിലുളള പുറംതൊലി, ശ്വസനരന്ധ്രങ്ങളോട്‌ കൂടിയതാണ്‌.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതാണ്‌, തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതുമാണ്‌.
Exudates : തടിയിലെ മുറിവുകളില്‍ നിന്നൂറുന്ന സ്രവത്തിന്‌ കടും തവിട്ട്‌ നിറമോ കറുപ്പ്‌നിറമോ ആണ്‌.
Leaves : അസമപിച്ഛക ബഹുപത്രങ്ങള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളാകൃതിയില്‍, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായുണ്ടാകുന്നു, 40 സെ.മീ വരെ നീളം; ബഹുപത്രാക്ഷം തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതാണ്‌; 3 മുതല്‍ 9 വരെ ജോഡി പത്രകങ്ങള്‍, അറ്റത്തുളളത്‌ ഒറ്റയാണ്‌, അറ്റത്തേക്ക്‌ പോകുന്നതിനനുസരിച്ച്‌ വലുപ്പം വര്‍ദ്ധിക്കുന്നു; പത്രകവൃന്തത്തിന്‌ 0.3 മുതല്‍ 0.7 സെ. മീ നീളം; പത്രകഫലകത്തിന്‌ 5 സെ.മീ മുതല്‍ 15 സെ.മീ വരെ നീളവും 2.5 സെ. മീ. മുതല്‍ 7 സെ.മീ വരെ വീതിയും, സാധാരണയായി ആയതാകാരമായിരിക്കും, ചിലപ്പോള്‍ അണ്‌ഡാകാരം, അഗ്രം ചെറുവാലോട്‌ കൂടിയതാണ്‌, പത്രാധാരം അസമ-വൃത്താകാരത്തിലാണ്‌; അരികുകള്‍ ദന്തിതമോ ദന്തുരമോ ആണ്‌, ചര്‍മ്മില പ്രകൃതം, കീഴ്‌ഭാഗത്ത്‌ നിറയേയോ അല്‍പ്പം മാത്രമായോ തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതാണ്‌, മുകള്‍ഭാഗത്ത്‌ അരോമിലമാണ്‌; ദ്വിതീയ ഞരമ്പുകള്‍ ദൃഢമാണ്‌, 11 മുതല്‍ 18 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ ലഘുവായി പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : തുരുമ്പന്‍ രോമാവൃതമായ, പൂങ്കുലകള്‍ കക്ഷീയ പാനിക്കിളുകളാണ്‌.
Fruit and Seed : കായകള്‍ 5 സെ.മീ വരെ നീളമുളള, ദീര്‍ഘവൃത്താകാര ആഭ്രകങ്ങള്‍ (ഡ്രൂപ്‌) ആണ്‌; 1 മുതല്‍ 3 വരെ വിത്തുകള്‍.

Ecology :

1600 മീറ്റര്‍ വരെയുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരമായി വളരുന്നു.

Distribution :

ഇന്ത്യയിലും മ്യാന്‍മറിലും വളരുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Roxburgh, Fl. Ind. 3: 138.1832; Gamble, Fl. Madras 1: 172. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 86. 2004; Saldanha, Fl. Karnataka 2: 199. 1996. Cook, Fl. Bombay 1:202. 1902.

Top of the Page