കസൈന്‍ പാനിക്കുലേറ്റ (Wight & Arn.) Lobr.-Callen - സെലാസ്‌ട്രേസി

Synonym : ഇലായിയോഡെന്‍ഡ്രോണ്‍ പാനികുലേറ്റം വൈറ്റ്‌ & ആര്‍നോള്‍ഡ്‌.

Vernacular names : Malayalam: താന്നിമരം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, വപ്രമൂലത്തോടുകൂടിയ വന്‍മരങ്ങള്‍.
Trunk & Bark : ഏറെപ്രായമായ മരങ്ങളില്‍ തായ്‌ത്തടി പൊളളയായിരിക്കും; മിനുസമാര്‍ന്ന, നരച്ച നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ പിങ്ക്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുതും, അരോമിലവും.
Exudates : പുറംതൊലിയിലെ മുറിപ്പാടില്‍ നിന്നും ജലമയമായ സ്രവം വരുന്നു.
Leaves : സമ്മുഖമോ ഉപസമ്മുഖമോ ആയ ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 1.5 സെ.മീ വരെ നീളം, ചാലോട്‌ കൂടിയതാണ്‌; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 8 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 3.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരം, അഗ്രം ചുരു വാലോട്‌കൂടിയതും, പത്രാധാരം കൂര്‍ത്തതോ ആപ്പാകൃതിയിലോ ആണ്‌, അരോമിലം; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; ദ്വിതീയ ഞരമ്പുകള്‍ 7 മുതല്‍ 9 വരെ ജോഡികള്‍; ജാലികതീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുല സൈമുകളാണ്‌; പച്ചകലര്‍ന്ന വെളുത്ത പൂക്കള്‍, കോരിക രൂപത്തിലുളള ദളങ്ങള്‍
Fruit and Seed : 2 വിത്തുകളുളളതും, അറ്റത്തൊരു മുനയോടുകൂടിയതുമായ ഗോളാകാര ആഭകം.

Ecology :

700 മീറ്ററിനും 1400 മീറ്ററിനും ഇടയിലുളള ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളില്‍ ഉന്നത ശീര്‍ഷ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - ആനമലയിലും പാലക്കാടന്‍ മലകളിലും മാത്രം വളരുന്നു.

Literatures :

Adansonia ser. 2: 15. 220. 1976; Gamble, Fl. Madras 1: 212. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 95. 2004.

Top of the Page