സിന്നമോമം ട്രാവന്‍കോറിക്കം Gamble - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : സൂക്ഷ്‌മമായി, കനത്തില്‍, അടങ്ങിയ രോമങ്ങള്‍ നിറഞ്ഞ കോണുളള നേര്‍ത്ത ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ സമുഖം തൊട്ട്‌ ഉപസമ്മുഖം വരെയാകാം; ഇലഞെട്ടിന്‌ 1 സെ.മീ നീളം, പത്രഫലകത്തിന്‌ 6 സെ.മീ തൊട്ട്‌ 11 സെ.മീ വരെ നീളവും 1.5 സെ.മീ തൊട്ട്‌ 4 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരമോ ഉപഅണ്‌ഡാകാര-ദീര്‍ഘവൃത്തീയമോ ആവാം, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ചെറുദീര്‍ഘപത്രാഗ്രം, പത്രാധാരം ആപ്പാകാരം തൊട്ട്‌ നീണ്ട്‌ നേര്‍ത്തതാവാം, അരികുകള്‍ അവിഭജിതം, ഇളംഇലകള്‍ കീഴെ, കനത്തില്‍ നേരെയുളള സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞതാണ്‌, പിന്നീട്‌ അരോമിലമാകുന്നു; ഉപചര്‍മ്മില പ്രകൃതം; അപആധാരമായി 3 ഞരമ്പുകളുളളതാണ്‌; പത്രാഗ്രത്തിലെത്താത്ത പാര്‍ശ്വസിരകള്‍; തിരശ്ചീന-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറ്‌ ഞരമ്പുകള്‍ സൂക്ഷ്‌മജാലിതമാണ്‌.
Inflorescence / Flower : 5 സെ.മീ വരെ നീളമുളള പൂങ്കുലകള്‍, കപടഉച്ഛസ്ഥവും കക്ഷീയവുമായ, നനുത്ത രോമിലമായ റസീമുകളാണ്‌.
Fruit and Seed : ഒറ്റവിത്ത്‌ മാത്രമുളള കായ, ബെറിയാണ്‌.

Ecology :

ഏതാണ്ട്‌ 1200 മീറ്റര്‍ വരെ ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-അഗസ്‌ത്യമലകളില്‍ വളരുന്നു.

Status :

വംശനാശഭീഷണിയുളളതാണ്‌ (ഐ.യു.സി എന്‍, 2000).

Literatures :

Kew Bull. 128. 1925; Bull.Bot.Surv. India 25: 119. 1983; Gamble, Fl. Madras 2: 1224. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 397. 2004; Saldanha, Fl. Karnataka 1: 62. 1996.

Top of the Page