സീലോഡെപാസ്‌ കാലിസിനം Bedd. - യൂഫോര്‍ബിയേസി

Vernacular names : Tamil: കാട്ടുപീര

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ഇളം ഉപശാഖകള്‍ നക്ഷത്രാകാര രോമിലമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപത്രങ്ങള്‍ പിന്നാറ്റിഫിഡ്‌ ആണ്‌; ദൃഢവും ഉരുണ്ടതുമായ ഇലഞെട്ടിന്‌ 0.7 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 18 സെ.മീ വരെ നീളവും 5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാര ആയതാകാരവുമാണ്‌, പത്രാഗ്രം ദീര്‍ഘവും, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയാകാം, അരികുകള്‍ ദന്തിതമാണ്‌, ദന്തങ്ങളില്‍ ഗ്രന്ഥികളുമുണ്ട്‌, ഇളതായിരിക്കമ്പോള്‍ നക്ഷത്രാകാര രോമിലമാണ്‌, പിന്നീട്‌ അരോമിലവും; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; സാവധാനം വളഞ്ഞുപോകുന്ന 8 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ നീളമേറിയ സ്‌പൈക്കുകളില്‍ കൂട്ടമായുണ്ടാകുന്നു; പെണ്‍പൂക്കള്‍ ചെറു സ്‌പൈക്കുകളിലും.
Fruit and Seed : 3 വീതം ഉപഗോളാകാര വിത്തുകളുളള, 2 ഓ 3 ഓ ഭാഗങ്ങളുളളതും 1.2 സെ.മീ കുറുകേയുളളതുമായ കായ, കാപ്‌സ്യൂള്‍ ആണ്‌.

Ecology :

600 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലയുടെയും വരുഷനാട്‌ മലകളുടെയും കിഴക്കന്‍ ചരിവുകളില്‍ വളരുന്നു.

Literatures :

Fl. Sylv. S. Ind. 2 (27). 320; Gamble, Fl. Madras 2: 1324. 1993 (re. ed).

Top of the Page