ക്രോട്ടണ്‍ ലാക്‌സിഫെര്‍ L. - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : തവിട്ടുനിറത്തിലുളള, മിനുസമുളള പുറംതൊലി; വെട്ട്‌പാടിന്‌ മഞ്ഞ നിറം.
Branches and Branchlets : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; നക്ഷത്രാകാര രോമിലമായ ഇലഞെട്ടിന്‌ 0.8 സെ.മീ മുതല്‍ 3 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 3.8 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, വീതിയേറിയ അണ്‌ഡാകാരവുമാണ്‌, പത്രാഗ്രം നിശിതംതൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം ഉപഹൃദയാകാരത്തിലാണ്‌, അരികുകള്‍ ക്രമരഹിതമായി ദന്തുരമോ ദന്തിതമോ ആണ്‌, ഇരുഭാഗത്തും നക്ഷത്രാകാരരോമിലമാണ്‌; പത്രാധാരത്തില്‍ 3 ഞരമ്പുകളുണ്ട്‌; 4 മുതല്‍ 6 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ശക്തമായി ജാലിതമായിട്ടുളള തൃതീയ ഞരമ്പുകള്‍; പത്രഫലകവും ഇലഞെട്ടും ചേരുന്ന സന്ധിയില്‍, കീഴ്‌ഭാഗത്തായി 2 ജോഡി ഞെട്ടുളള ഗ്രന്ഥികളുണ്ട്‌.
Leaves : ആണ്‍പൂക്കള്‍ അഗ്രത്തിലും പെണ്‍പൂക്കള്‍ കീഴറ്റത്തുമായ റസീം പൂങ്കുലകളാണ്‌ ഇതിനുള്ളത്‌.
Inflorescence / Flower : 3 വിത്തുവീതമുളള വെളുത്ത നക്ഷത്രാകാര രോമിലമായ, 0.8 സെ.മീ മൂതല്‍ 1 സെ.മീ വരെ വ്യാസമുളള കായ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1300 മീറ്ററിനും 2300 മീറ്ററിനും ഇടയില്‍ ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണുന്നു.

Literatures :

Sp. Pl. 1005. 1753 (lacciferum); Gamble, Fl. Madras 2: 1315. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 413. 2004; Saldanha, Fl. Karnataka 2: 127. 1996.

Top of the Page