English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 25 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
| Trunk & Bark : | ശ്വസനരന്ധ്രങ്ങളുളള, ഇളം തവിട്ട് നിറത്തിലുളള പുറംതൊലി. |
| Branches and Branchlets : | ഉപഅരോമിലമായ, ഉരുണ്ട ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത് മാത്രമായടുക്കിയതാണ്; മുകളില്‍ ചാലുളള, ഉപഅരോമിലമായ ഇലഞെട്ടിന് 0.8 സെ.മീ തൊട്ട് 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന് 8 സെ.മീ മുതല്‍ 25 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 11 സെ.മീ വരെ വീതിയും, ആയതാകാരവുമാണ്, ചിലപ്പോള്‍ ദീര്‍ഘവൃത്തീയ ആയതാകാരം, പത്രാഗ്രം മുനപ്പില്ലാത്ത ചെറുദീര്ഘാഗ്രമാണ്, പത്രാധാരം വൃത്താകാരമോ നിശിതമോ ആണ്, അരികുകള്‍ അവിഭജിതം, ചര്‍മ്മില പ്രകൃതം, അരോമിലമാണ്, കീഴെ നീലരാശി കലര്‍ന്നതാണ്; മുകളില്‍ ചാലുളള മുഖ്യസിര; അരികുകള്‍ക്ക് ഏതാണ്ട് സമാന്തരമായി പോകുന്ന, പ്രബലമായ 7 മുതല്‍ 13 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വിദൂര-പെര്‍കറന്റ് വിധത്തിലുളള നേര്‍ത്ത ത്രിതീയ ഞരമ്പുകള്‍; മറ്റ് ചെറു ഞരമ്പുകള്‍ സൂക്ഷമജാലിതമാണ്. |
| Inflorescence / Flower : | പൂക്കള്‍ കക്ഷീയമോ ഉച്ഛസ്ഥമോ ആയ ആയഞ്ഞ റസീം പാനിക്കിളുകളാണ്. |
| Fruit and Seed : | ഒറ്റ വിത്തുളള കായ, 1.5 സെ.മീ കുറുകേയുളള, മിനുസമായ ഗോളാകാര ഡ്രൂപ്പ് ആണ്. |