സയതോകാലിക്‌സ്‌ സെയ്‌ലാനിക്കസ്‌ Champ. ex J. Hk. & Thoms. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇടത്തരം മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുള്ള പുറംതൊലി; വെട്ട്‌പാടിന്‌ ക്രീം നിറം.
Branches and Branchlets : തൂങ്ങിക്കിടക്കുന്ന ശാഖകളും ഉപശാഖകളും.
Leaves : ഇലകള്‍ ലഘുവും ഏകാന്തരക്രമത്തില്‍ തിന്റെ മാത്രം ഒരുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; ഇലഞെട്ട്‌ 0.5 മുതല്‍ 1.1 സെ.മി നീളമുള്ളതും, ചാലോട്‌ കൂടിയതും ഉപഅരോമിലവുമാണ്‌; പത്രഫലകത്തിന്‌ 13 മുതല്‍ 25 സെ.മി നീളവും 4 മുതല്‍ 7.5 സെ.മി വീതിയുമാണ്‌, ആയത-കുന്താകാരം, അഗ്രം നീ വാലോടുകൂടിയതും, ആധാരം നിശിതവുമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ ഉയര്‍ന്നിരിക്കുന്നതാണ്‌; ദ്വിതീയ ഞരമ്പുകള്‍ 10 മുതല്‍ 12 ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ്‌ ജാലിതം
Inflorescence / Flower : പൂക്കള്‍ അഗ്രത്തിലോ കക്ഷങ്ങളിലോ, 1 മുതല്‍ 3 വരെ കൂട്ടമായുാകുന്ന പൂങ്കുലകളില്‍ ഉണ്ടാകുന്നു, ഇളം പച്ചനിറം.
Fruit and Seed : ഉദ്ദേശം 7 സെ.മി നീളമുള്ള ഗോളാകാരമോ ആയതാകാരമോ ഉള്ള സരസഫലമാണിതിന്‌, 8 മുതല്‍ 10 വരെ പരന്ന വിത്തുകള്‍ നിരയായി അടുക്കിയിരിക്കുന്നു.

Ecology :

900 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും (തെക്കന്‍ സഹ്യാദ്രിയിലും മീദ്ധ്യസഹ്യാദ്രിയിലും) ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു.

Literatures :

Hooker and Thomson, Fl. Ind. 127. 1855; Gamble, Fl. Madras 1: 13. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 16. 2004; Saldanha, Fl. Karnataka 1: 41. 1996.

Top of the Page