ഡയോസ്‌പൈറസ്‌ ക്രൂമെന്റ Thw. - എബണേസി

Vernacular names : Malayalam: കരിമരംಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: തുമ്രി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ശല്‌ക്കങ്ങളുളളതും, നേര്‍ത്തതുമായ പുറംതൊലി. വെട്ട്‌പാടിന്‌ ഉണങ്ങിയ ഓറഞ്ച്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌; അരോമിലവും, ചാലോട്‌ കൂടിയതുമായ, ഇലഞെട്ടിന്‌ 0.7 സെ.മീ മുതല്‍ 1.7 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 12 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, സാധാരണയായി വീതികുറഞ്ഞ ആയതാകാരംതൊട്ട്‌ ദീര്‍ഘവൃത്തീയ ആയതാകാരം വരെയുമാണ്‌, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ദീര്‍ഘാഗ്രവും, പത്രാധാരം നിശിതംതൊട്ട്‌ നേര്‍ത്തവസാനിക്കുന്നതുവരെയുമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര ചാലോട്‌ കൂടിയതാണ്‌; 6 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌, ഇവ ഉണങ്ങുമ്പോള്‍ പ്രകടമാകും.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍പൂക്കള്‍ സാധാരണയായി 3 എണ്ണംവീതം കക്ഷീയ സൈമുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്ക്‌, കക്ഷ്യങ്ങളിലുണ്ടാകുന്നു.
Fruit and Seed : കായ, അരോമിലവും, അറ്റത്തൊരുമുനപ്പോടുകൂടിയതും, 6 സെ.മീ വരെ കുറുകേവരുന്നതുമായ, ഗോളാകാര ബെറിയാണ്‌; കായോട്‌ ഒട്ടിനില്‍ക്കുന്ന ബാഹ്യദളങ്ങള്‍ പരന്നതും പിന്നാക്കം മടങ്ങിയ, മരംപോലുളള ഭാഗങ്ങളോടുകൂടിയതുമാണ്‌. വിത്തുകള്‍ 6 മുതല്‍ 8 എണ്ണം വരെ.

Ecology :

600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ അപൂര്‍വ്വമായി ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരെ അപൂര്‍വ്വമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

Literatures :

Thwaites, Enum. Pl. Zey. 179. 1860; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 107. 2005; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 270. 2004; Saldanha, Fl. Karnataka 1: 336. 1996.

Top of the Page